തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത പരിപാടിക്കായി എത്തിയവരില്‍ നിന്നും മാസ്ക് ഊരി വെപ്പിച്ചതില്‍ പോലീസ് ഉന്നത ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമായി സംസ്ഥാന പോലീസ് മേധാവി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പൊതുജനങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ കറുത്ത മാസ്ക് നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടതിലാണ് വിശദീകരണം തേടിയിരിക്കുന്നത്.
കറുത്ത മാസ്ക് വയ്ക്കുന്നതിന് യതൊരു വിലക്കും സംസ്ഥാനത്തില്ലെന്നതിന്റെ അനൗദ്യോഗിക വിശദീകരണം കൂടിയാണ് ഇത്. സംഭവത്തില്‍ ഡിജിപി അനില്‍കാന്ത് കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടി.
മുഖ്യമന്ത്രിയുടെ പിപാടികളില്‍ കറുത്ത മാസ്കിനും നിരോധനം ഏര്‍പ്പെടുത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ഈ അപ്രഖ്യാപിത നിരോധനവും പിന്‍വലിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കണ്ണൂരില്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങുകളിലെത്തിയ ആളുകളോട് കറുപ്പ് മാസ്ക് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നില്ല.
സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ശനിയും ഞായറും പിണറായി പങ്കെടുത്ത പരിപാടികളില്‍ പങ്കെടുത്ത പൊതുജനങ്ങള്‍ക്കും മാധ്യമ പ്രര്‍ത്തകര്‍ക്കും കറുപ്പ് മാസ്കിനും വസ്ത്രത്തിനും പോലീസ് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പലരുടെയും കറുപ്പ് മാസ്ക് അഴിപ്പിച്ചു, പകരം മാസ്ക് നല്കി. കറുത്ത വസ്ത്രം ധരിച്ചവരെ പരിപാടികളിലേക്ക് കടത്തി വിട്ടില്ല.
ഇതോടെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം കൂടുതല്‍ ആളിക്കത്തുകയാണ് ഉണ്ടായത്. മുഖ്യമന്ത്രിക്ക് നേരെ പല സ്ഥലങ്ങളില്‍ വെച്ചും ബിജെപി യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയുമുണ്ടായി. ഇത് കൂടാതെ കറുപ്പ് വസ്ത്രം ധരിച്ച് പ്രതിഷേധ പ്രകടനങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: