ലഖ്നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പ്രസിദ്ധമായ കോടേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ ശിവലിംഗത്തിനടുത്ത് കോഴിമുട്ട വെച്ച് ക്ഷത്രത്തില്‍ അശുദ്ധിവരുത്തി പ്രകോപനമുണ്ടാക്കാന്‍ ശ്രമം. ജൂണ്‍ 10 വെള്ളിയാഴ്ച പ്രവാചകനിന്ദ ആരോപിച്ച് ഒരു സമുദായ വിഭാഗം കലാപം നടത്തിയതിന് തൊട്ടുപിന്നാലെയാണ് കോഴിമുട്ട ശിവലിംഗത്തിനടുത്ത് സ്ഥാപിച്ച് വീണ്ടും പ്രകോപനമുണ്ടാക്കാന്‍ ശ്രമം നടന്നത്.
വാര്‍ത്തയറിഞ്ഞ് ഹിന്ദു വിശ്വാസികള്‍ ധാരാളമായി ക്ഷേത്രപരിസരത്ത് തടിച്ചുകൂടി. ക്ഷേത്രം അശുദ്ധമാക്കി വീണ്ടും പ്രയാഗ് രാജില്‍ ഒരു വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു ചിലരുടെ ശ്രമം.
ക്ഷേത്രം അശുദ്ധമാക്കി പ്രകോപകനമുണ്ടാക്കാനാണ് ചില അക്രമികളുടെ ശ്രമമെന്ന് ഹിന്ദു ഭക്തര്‍ തിരിച്ചറിഞ്ഞു. ഉടനെ ക്ഷേത്രം ശുദ്ധി വരുത്തി പൂജകള്‍ നടത്തുകയായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ വലിയൊരു പൊലീസ് സംഘത്തെയും നിയോഗിച്ചിരുന്നു.
അജ്ഞാതരായ ചില അക്രമികള്‍ ശിവലിംഗത്തിനടുത്ത് മുട്ട വെച്ച് ഹിന്ദുവിശ്വാസികളില്‍ പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഉടനെ വലിയൊരു സംഘത്തെ ഞങ്ങള്‍ നിയോഗിക്കുകയായിരുന്നുവെന്ന് പ്രയാഗ് രാജ് പൊലീസ് പറയുന്നു. അജ്ഞാതരായ അക്രമികള്‍ക്കെതിരെ ശിവ്കുടി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രയാഗ് രാജില്‍ വെള്ളിയാഴ്ച നമാസിന് ശേഷം പ്രവാചകനിന്ദ ആരോപിച്ചുള്ള പ്രകടനം അക്രമത്തില്‍ കലാശിച്ചിരുന്നു. പൊലീസുകാര്‍ക്കെതിരെ കലാപകാരികള്‍ കല്ലെറിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: