ബെല്‍ഡംഗ: പശ്ചിമബംഗാളിലെ ബെല്‍ഡംഗയില്‍ പ്രവാചക നിന്ദ നടത്തിയെന്ന ആരോപണവിധേയയായ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ട്വീറ്റ് നടത്തിയ അശ്വിനി എന്ന ഒന്നാം ഡിഗ്രി വിദ്യാര്‍ത്ഥിനിയെ ബംഗാള്‍ സര്‍ക്കാര്‍ ജയിലിലടച്ചു. ട്വീറ്റില്‍ പ്രവാചക നിന്ദയ്ക്കെതിരെ സമരം ചെയ്യുന്ന അക്രമികള്‍ പൊതുമുതല്‍ നശിപ്പിക്കരുതെന്നും പറഞ്ഞിരുന്നു. ഇതാണ് അക്രമികളെ പ്രകോപിപ്പിച്ചത്.
സുപ്രീംകോടതി അഭിഭാഷകന് ശശാങ്ക് ശേഖര്‍ ജാ ട്വിറ്ററില്‍ അശ്വിനിയുടെ ചിത്രം പങ്കുവെച്ചു: അശ്വിനിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം തിരക്കിയപ്പോള്‍ ബെല്‍ഡംഗ പൊലീസ് വിവരം നല്‍കിയില്ലെന്നും ശശാങ്ക ശേഖര്‍ ജാ പറഞ്ഞു. അശ്വിനിയുടെ അറസ്റ്റിനെക്കുറിച്ച് വിവരം തിരക്കിയപ്പോള്‍ ബെല്‍ഡംഗ പൊലീസ് വിവരം നല്‍കിയില്ലെന്നും ശശാങ്ക ശേഖര്‍ ജാ പറഞ്ഞു. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ രണ്ട് സ്വാമിമാരെ അടിച്ചുകൊന്ന കേസില്‍ നിയമയുദ്ധം നടത്തി പ്രശസ്തനായ സുപ്രീംകോടതി അഭിഭാഷകനാണ് ശശാങ്ക് ശേഖര്‍ ജാ.
ഇവര്‍ ബെല്‍ഡംഗയിലെ അശ്വിനിയുടെ വീട് ആക്രമിച്ചു. അശ്വിനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ബെല്‍ഡംഗയില്‍ വലിയ അക്രമം നടന്നു. ലഹളക്കാര്‍ ബെല്‍ഡംഗ പൊലീസ് സ്റ്റേഷനും ആക്രമിച്ചു. അതേ സമയം പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസിലോ, അശ്വിനിയുടെ വീട് തകര്‍ത്ത കേസിലോ ഒരാളെപ്പോലും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഒടുവില്‍ അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. അശ്വിനിയില്‍ നിന്നും പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതി അഞ്് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെയ്ക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. ബെല്‍ഡംഗ പ്രദേശത്ത് ഇന്റര്‍നെറ്റ് സേവനം സസ്പെന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: