മുംബൈ : റിപ്പോ നിരക്ക് ഉയര്‍ത്തി ആര്‍ബിഐ. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ഇത്തവണ നിരക്കുകള്‍ ഉയരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ 4.90 ആണ് റിപ്പോ നിരക്ക്.
കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. അന്ന് 0.40 ബേസിസ് പോയിന്റാണ് അന്ന് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് ജൂണില്‍ വീണ്ടും 50 പോയിന്റ് ഉയര്‍ത്തുകയാണ് ചെയ്തത്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ അനുമാനവും ആര്‍ബിഐ ഉയര്‍ത്തി. 5.7ശതമാനത്തില്‍ നിന്ന് 6.7ശതമാനമായാണ് വര്‍ധിപ്പിച്ചത്. 2023 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: