തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ഗുരുതരമായ ആരോപണവുമായി പ്രതി സ്വപ്നാ സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്റെ 2016 ലെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയതായി സ്വപ്ന കോടതിയില്‍ മൊഴിനല്‍കി. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് കോന്‍സല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തുവിട്ടിരുന്നുവെന്നും മൊഴിയില്‍ വെളിപ്പെടുത്തി.
മന്ത്രി കെടി ജലീല്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, എന്നിവരെക്കുറിച്ചും സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ചു. പല വട്ടം കോന്‍സല്‍ ജനറലിന്റെ വാഹനത്തില്‍ ക്ലിഫ് ഹൗസില്‍ സാധനങ്ങള്‍ എത്തിച്ചതായും സ്വപ്ന പറഞ്ഞു.
2016ല്‍ ആദ്യമായാണ് ശിവശങ്കരന് തന്നെ വിളിക്കുന്നത്. മുഖ്യമന്ത്രിയുടെ ലഗേജ് എത്രയും പെട്ടെന്ന് ദുബായ് യില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. നടന്ന സംഭവങ്ങളെക്കുറിച്ച് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്കും ഭാര്യ കമലയ്ക്കും അറിയാമെന്നും സ്വപ്ന വെളിപ്പെടുത്തല്‍ നടത്തി.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ അന്വേഷണ ഏജന്‍സി സമ്മര്‍ദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയത് കൊണ്ടാണെന്ന് സ്വപ്ന വെളിപ്പിടുത്തിയത്. ഇതേതുടര്‍ന്ന് ഇഡി എടുത്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ കാര്യങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മൊഴി നല്കിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേട്ടിനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: