കൊല്‍ക്കത്ത: സര്‍ക്കാര്‍ സര്‍വീസില്‍ നിയമിതയായ ഭാര്യ ജോലിയില്‍ പ്രവേശിക്കാതിരിക്കാന്‍ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്. ബംഗാള്‍ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമം സ്വദേശി ഷേര്‍ മുഹമ്മദാണ് ഭാര്യ രേണു ഖാത്തുനിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്സായാണ് രേണു ഖാത്തുവിന് ജോലി ലഭിച്ചത്.
കൃത്യശഷം പ്രതി തന്നെ ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചു. ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. വെട്ടിയ കൈപ്പത്തി വീണ്ടും തുന്നിച്ചേര്‍ക്കാതിരിക്കാന്‍ വീടിന്റെ ഒരു ഭാഗത്ത് ഇയാള്‍ ഒളിപ്പിച്ചു.
നിലവില്‍ ദുര്‍ഗാപുരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ രേണു പ്രാക്ടീസ് ചെയ്തു വരുകയായിരുന്നു. ഭാര്യക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ ഉണ്ടായ അപകര്‍ഷതാ ബോധമാണ് കൃത്യം നടത്തിയതിന് പിന്നലെന്നാണ് നിഗമനം. ഷേര്‍ മുഹമ്മദ് തൊഴില്‍ രഹിതനാണ്.
സംഭവത്തിന് പിന്നാലെ ഇയാളുടെ കുടുംബവും ഒളിവില്‍പ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: