Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്യം നിന്ന് പോകുന്ന ചൈനീസ് മേളകള്‍; കളിപ്പാട്ട വിപണിയില്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’

410.13 കോടി രൂപയുടെ നിക്ഷേപത്തിലാണ് 134 വന്‍കിട കളിപ്പാട്ട നിര്‍മാണ കമ്പനികള്‍ നോയ്ഡയിലെ ടോയ് പാര്‍ക്കില്‍ ചുവടുറപ്പിക്കുന്നത്.

വിഷ്ണു കൊല്ലയില്‍ by വിഷ്ണു കൊല്ലയില്‍
Jun 7, 2022, 09:13 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ ‘ഓരോ പൗരന്മാര്‍ക്കും അവരുടെ ആത്മാഭിമാനവും ശക്തിയും തിരിച്ചറിയുവാനുള്ള ശ്രമമായിട്ടാണ് ആ ഉദ്യമത്തെ മഹാത്മജി വിശേഷിപ്പിച്ചത്’. അതേ നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ സ്വദേശീയതയ്‌ക്ക് വേണ്ടി നാം വിതച്ച വിത്ത് സ്വയംപര്യാപ്ത ഇന്ത്യ എന്ന മരമായി വളര്‍ത്തിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്  പ്രധാനമന്ത്രി നരേന്ദ്രമോദി

കോവിഡ് മഹാമാരിയില്‍ നിശ്ചലമായ ലോക സമ്പത്ക്രമത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും തദ്ദേശീയമായ ഉല്‍പാദനവിതരണവിപണന സാധ്യതകള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച സാമ്പത്തിക നയരൂപീകരണമാണ് ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’.  ഇതിന്റ്റെ ചുവടു പിടിച്ചാണ് 2020 ഓഗസ്റ്റിലെ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ വാങ്ങുകയും, അതിനെ ആഗോള തലത്തില്‍ പ്രചരിപിക്കുകയും ചെയ്യുക എന്ന സ്വദേശീയ വിപണന സംസ്‌കാരം അഥവാ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ആശയം മുന്നോട്ടു വയ്‌ക്കുന്നത്. ഗാല്‍വാന്‍ സംഘര്‍ഷത്തിന്റ്റെ പശ്ചാത്തലത്തില്‍ 224 ചൈനീസ് നിര്‍മ്മിത ആപ്പുകള്‍ നിരോധിച്ചുകൊണ്ട് രാജ്യം അതിന്റ്റെ സ്വദേശീയ നയം നേരത്തെ തന്നെ ലോകത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മന്‍ കി ബാത്തില്‍ ഇന്ത്യയെ ഒരു ആഗോള കളിപ്പാട്ട കേന്ദ്രമായി മാറ്റേണ്ടതിന്റ്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി.

2020ലെ കണക്കനുസരിച്ച് ഏഴു ലക്ഷം കോടി വിപണി മൂല്യമുള്ള ലോക കളിപ്പാട്ട വിപണിയില്‍ ഇന്ത്യന്‍ കളിപ്പാട്ട വില്‍പ്പന വിപണിയുടെ മൂല്യം 1.5 ബില്യണ്‍ യുഎസ് ഡോളറാണ്, ഇത് ആഗോള വിപണിയുടെ ഒരു ശതമാനത്തില്‍ താഴെയാണ്. നിലവില്‍ കളിപ്പാട്ടങ്ങളുടെ ആഭ്യന്തര ആവശ്യകതയില്‍ 85% വും നിറവേറ്റപ്പെടുന്നത് ഇറക്കുമതിയിലൂടെയാണ്, ഇതില്‍ സിംഹഭാഗവും ചൈനീസ് കമ്പനികളാണ്., ബാക്കിയുള്ളവ ശ്രീലങ്ക, മലേഷ്യ, ജര്‍മ്മനി, ഹോങ്കോംഗ്, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണ്. ഇറക്കുമതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതി കേവലം 730 കോടി രൂപ മാത്രമാണ് (100 ദശലക്ഷം യുഎസ് ഡോളര്‍). പരമ്പരാഗതമായി അസംസ്‌കൃത വസ്തുക്കളുടെയും കരകൗശല വിദഗ്ധരുടെയും ലഭ്യതയുണ്ടായിട്ടും ആഗോള ശരാശരിയായ 5 ശതമാനത്തെ അപേക്ഷിച്ച് 10 മുതല്‍ 15% വരെ വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ള ഒരു രാജ്യത്തെ ഈ വ്യാപാര കമ്മി ഭയാനകമാംവിധം വലുതാണ്. ഇന്ത്യയിലെ കളിപ്പാട്ട നിര്‍മ്മാതാക്കള്‍ കൂടുതലും എന്‍സിആര്‍, മഹാരാഷ്‌ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും മധ്യഇന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് വിന്യസിക്കപ്പെട്ടിട്ടുള്ളത്. കൂടാതെ വിപണിയുടെ 90% അസംഘടിതവും എം.എസ്.എം.ഇ മേഖലയില്‍ നിന്നുള്ള 4,000 കളിപ്പാട്ട വ്യവസായ യൂണിറ്റുകളും കൊണ്ട് ഛിന്നഭിന്നവുമാണ്. ഈയവസരത്തിലാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപിഐഐടി (ഡിപ്പാര്‍ട്ട്‌മെന്റ്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്റ്റേണല്‍ ട്രേഡ്)  ഇന്ത്യയുടെ കളിപ്പാട്ട മേഖലയെ ത്വരിതപ്പെടുത്തുന്നതിനുള്ള ദേശീയ കര്‍മ്മ പദ്ധതി ആവിഷ്‌കരിച്ചത്.

ദേശീയ കര്‍മ്മ പദ്ധതി: പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളിപ്പാട്ടനിര്‍മ്മാണത്തില്‍ ഇന്ത്യയെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനും കളിപ്പാട്ട, കരകൗശല നിര്‍മ്മാണവും പ്രാദേശിക ഉല്‍പ്പാദനവും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാഭ്യാസം, ടെക്‌സ്‌റ്റൈല്‍സ് തുടങ്ങി 14 മന്ത്രാലയങ്ങളുടെ സഹകരണത്തോടെ 2020ല്‍ ഇന്ത്യാ ഗവണ്‍മെന്റ്റ് ഒരു സമഗ്ര ദേശീയ കര്‍മ്മ പദ്ധതി വികസിപ്പിച്ചെടുത്തു. രാജ്യത്തെ പ്രാദേശിക സംസ്‌കാരങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ഫോക്‌ലോര്‍ മുതലായവയെ ആധാരമാക്കി ആഭ്യന്തര കളിപ്പാട്ട നിര്‍മാണം, പരമ്പരാഗതമായ കളിപ്പാട്ടങ്ങളുടെ പുനരുജ്ജീവനം, ഡിജിറ്റല്‍ ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം, കളിപ്പാട്ട നിര്‍മ്മാണ ക്ലസ്റ്ററുകളും ശേഖരണ കേന്ദ്രങ്ങളും സ്ഥാപിക്കുക, ഗണിതം, ചരിത്രം, ശാസ്ത്രം തുടങ്ങിയ വിഷയാനുബന്ധമായി കളിപ്പാട്ടങ്ങളും ഗെയിമുകളും ദേശീയ വിദ്യാഭ്യാസനയത്തിന്റ്റെ ഭാഗമായി മാറ്റുക, സ്‌കൂളുകളില്‍ വാര്‍ഷിക കളിപ്പാട്ട ദിനാചരണം, ഡിജിറ്റല്‍, ഓണ്‍ലൈന്‍ ഗെയിമുകളുടെ വികസനം, കളിപ്പാട്ട ലബോറട്ടറികള്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക് കളിപ്പാട്ടങ്ങളുടെ നിര്‍മ്മാണം, ദേശീയ ചാനലുകള്‍ വഴിയുള്ള കളിപ്പാട്ടങ്ങളുടെയും ഗെയിമുകളുടെയും പ്രത്യേക പരിപാടികള്‍, ഡയറക്ട് മാര്‍ക്കറ്റിംഗ് പോര്‍ട്ടല്‍, ടോയ് മ്യൂസിയം തുടങ്ങി സാങ്കേതിക വിദ്യകള്‍ ഉപയുക്തമാക്കിക്കൊണ്ട് സമൂലമായ മാറ്റമാണ് ദേശീയ കര്‍മ്മ പദ്ധതി വിഭാവനം ചെയ്യുന്നത്

കളിപ്പാട്ട മേള  ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തെ ആദ്യ ‘ദേശീയ കളിപ്പാട്ട മേള 2021 ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 03 വരെ’ സംഘടിപ്പിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ കളിപ്പാട്ട മേള ഉദ്ഘാടനം ചെയ്തു.  പരമ്പരാഗതവും പരിസ്ഥിതി സൗഹൃദവും തദ്ദേശീയവുമായ കളിപ്പാട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. എല്ലാ വര്‍ഷവും മേള സംഘടിപ്പിക്കുന്നതിനുള്ള നോഡല്‍ ബോഡിയായി ടെക്‌സ്‌റ്റൈല്‍ മന്ത്രാലയം പ്രവര്‍ത്തിക്കും. ഇന്ത്യയെ സ്വാശ്രയ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനും ഈ മേഖലയില്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു  

ടോയ്കാത്തോണ്‍ : ഭാരതീയ നാഗരികത, ചരിത്രം, സംസ്‌കാരം, പുരാണങ്ങള്‍, ധാര്‍മ്മികത എന്നിവയെ അടിസ്ഥാനമാക്കി ഗെയിമുകള്‍ സൃഷ്ട്ടിക്കാന്‍ വിഭാവനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ  മത്സരാധിഷ്ഠിത പരിപാടിയാണ് ടോയ്കാത്തോണ്‍2021. വിവിധ മന്ത്രാലയങ്ങളുടെ പിന്തുണയോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റ്റെ ഇന്നൊവേഷന്‍ സെല്‍ സംഘടിപ്പിക്കുന്ന  സംരംഭമാണിത്. ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, സ്റ്റാര്‍ട്ട്അപ്പുകള്‍, കളിപ്പാട്ട വിദഗ്ധര്‍/പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അവരുടെ നൂതനമായ കളിപ്പാട്ടങ്ങള്‍/ഗെയിംസ് ആശയങ്ങള്‍ സമര്‍പ്പിക്കാനും നിരവധി സമ്മാനങ്ങള്‍ നേടാനുമുള്ള ഒരു അവസരമാണ് ടോയ്കാത്തോണ്‍ ഒരുക്കുന്നത്. ടീമുകള്‍ക്ക് 50 ലക്ഷം രൂപ വരെ സമ്മാനങ്ങള്‍ നേടാനാകും. സംസ്‌കാര്‍, ദിവ്യാംഗ്, ഫിറ്റ്‌നസ്, വേദ ഗണിതം, ബോധന ശാസ്ത്രം, സ്വച്ച് ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഏക് ഭാരത് ശ്രേഷ്ഠ ഭാരത് തുടങ്ങിയ മിഷനുകളെ ഉള്‍ക്കൊള്ളുന്നതാണ് ടോയ്കാത്തോണ്‍.

കളിപ്പാട്ട നിര്‍മാണ ക്ലസ്റ്ററുകള്‍: 2,300 കോടി രൂപ ചെലവില്‍  എട്ട് പുതിയ കളിപ്പാട്ട നിര്‍മാണ ക്ലസ്റ്ററുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. (മധ്യപ്രദേശ് 03, രാജസ്ഥാന്‍  02, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്  01). രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റര്‍ ഒരുക്കി കര്‍ണാടകം;  

ഇന്ത്യന്‍ കളിപ്പാട്ട വ്യവസായത്തിന്റ്റെ 90 ശതമാനവും അസംഘടിതമാണ്. രാജ്യത്തുടനീളം 4,000ത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലായി ചിതറിക്കിടക്കുന്ന കളിപ്പാട്ട മേഖലയെ കാര്യക്ഷമമാക്കുന്നതിന്, പ്രത്യേക സാമ്പത്തിക മേഖലകളില്‍ കളിപ്പാട്ട ക്ലസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനും കയറ്റുമതി പ്രോത്സാഹിപ്പിയ്‌ക്കുന്നതിനുമായി സര്‍ക്കാര്‍ 2020ല്‍ ‘പ്രൊഡക്ട് സ്‌പെസിഫിക് ഇന്‍ഡസ്ട്രിയല്‍ ക്ലസ്റ്റര്‍ ഡെവലപ്‌മെന്റ്റ് പ്രോഗ്രാം’ പ്രഖ്യാപിച്ചു. 2021ല്‍ എക്യുസ്  ഇന്‍ഫ്രയുടെ പങ്കാളിത്തത്തോടെ കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ഇന്ത്യയിലെ ആദ്യത്തെ കളിപ്പാട്ട ക്ലസ്റ്റര്‍ സ്ഥാപിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 685 ദശലക്ഷം യുഎസ് ഡോളര്‍ നിക്ഷേപം ആകര്‍ഷിക്കാനും ക്ലസ്റ്റര്‍ ലക്ഷ്യമിടുന്നു. മറുവശത്ത്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഗ്രേറ്റര്‍ നോയിഡയിലെ നിര്‍ദ്ദിഷ്ട 100 ഏക്കര്‍ കളിപ്പാട്ട നിര്‍മ്മാണ കേന്ദ്രത്തിനായി 3,000കോടി (411 ദശലക്ഷം യുഎസ് ഡോളര്‍) നിക്ഷേപം പ്രതീക്ഷിക്കുന്നു. ഗുജറാത്ത് സര്‍ക്കാര്‍ യുഎസ്, കാനഡ, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ ആഗോള കളിപ്പാട്ട നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. രാജ്യത്തെ കളിപ്പാട്ട കയറ്റുമതിയുടെ 32.6% സംഭാവന ചെയ്യുന്ന മഹാരാഷ്‌ട്രയും ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളും കളിപ്പാട്ട നിര്‍മാണ ക്ലസ്റ്ററുകളുടെ വിന്യാസത്തിലാണ്..

കളിപ്പാട്ടങ്ങളില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ (ക്യുസിഒ).

കളിപ്പാട്ടങ്ങളുടെ ഉല്‍പ്പാദനത്തിലും ഇറക്കുമതിയിലും നിലവാരം പുലര്‍ത്തുന്നതിനായി, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്  നിയമപ്രകാരം 2020 ഫെബ്രുവരി 25ന് ഒരു ടോയ് ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചു. ആഭ്യന്തര ഉല്‍പ്പാദന ആവാസവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനായി ഇന്ത്യയിലെ  കരകൗശല വിദഗ്ധരെയും ങടങഋകളെയും ഒരു വര്‍ഷത്തേക്ക് ഝഇഛ മാനദണ്ഡങ്ങളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാര്‍ച്ച് 28 വരെ, ഗാര്‍ഹിക കളിപ്പാട്ട നിര്‍മ്മാതാക്കള്‍ക്ക് അനുവദിച്ച ബിഐഎസ് 661 ലൈസന്‍സുകളില്‍ 630 ലൈസന്‍സുകളും അതായത് 95% വും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കാണ്.    

അന്യം നിന്ന് പോകുന്ന ചൈനീസ് മേളകള്‍: രണ്ടായിരത്തിന്റ്റെ തുടക്കത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ അടക്കി വാണിരുന്ന ഒരു പ്രതിഭാസമായിരുന്നു ചൈനീസ് മേളകള്‍, നമുക്ക് ചുറ്റും മൊബൈല്‍ ഷോപ്പുകള്‍ കൂണുകള്‍ പോലെ കുതിച്ചു പൊന്തിയ ആ കാലഘട്ടത്തിലൂടെ കടന്നുപോകാത്തവര്‍ കുറവാണ്. എന്നാല്‍ നിലവാരമില്ലാത്ത അത്തരം ചൈനീസ് വിപ്ലവങ്ങള്‍ക്ക് അധികനാള്‍ ഇന്ത്യന്‍ വിപണിയെ കാര്‍ന്നു തിന്നാന്‍ കഴിഞ്ഞില്ല. പക്ഷെ അവര്‍ ഇന്ത്യ എന്ന ലോക വിപണിയിലേയ്‌ക്ക് നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ കയറ്റി അയച്ച് കൊയ്ത കോടികള്‍ കുറവല്ല. ഇന്ന് അത്തരം ചൈനീസ് കളിപ്പാട്ടങ്ങള്‍ ക്രമേണ ഇന്ത്യന്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാക്കാന്‍ തുടങ്ങിയിരിക്കുന്നു. നിലവാരമില്ലാത്ത ഇത്തരം പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന  റേഡിയേഷന്‍ വമിക്കുന്ന മൊബൈലുകളും ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്!നങ്ങളും ചെറുതല്ല. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ 2019ല്‍ ഡല്‍ഹിയില്‍ നടത്തിയ സര്‍വേയില്‍ ഇറക്കുമതി ചെയ്ത കളിപ്പാട്ടങ്ങളില്‍ 67 ശതമാനവും ഗുണനിലവാരം ഇല്ലാത്തവ ആണെന്ന് കണ്ടെത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇതിനെ മറികടക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങള്‍ക്ക് ഗുണനിലവാര പരിശോധന ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ഒപ്പം ഇറക്കുമതി ചെയുന്ന കളിപ്പാട്ടങ്ങള്‍ക്കുള്ള നികുതി 20 ശതമാനത്തില്‍ നിന്നും 60 ശതമാനം ആക്കി വര്‍ധിപ്പിക്കുകയും ചെയ്തു. ഈ നടപടികളിലൂടെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്‌ക്കുന്നത് ചൈനീസ് ഇറക്കുമതിക്ക് കടിഞ്ഞാല്‍ ഇടുക എന്നതാണ്.

വിപണി സാധ്യതകള്‍;

2024ഓടെ ഇന്ത്യന്‍ കളിപ്പാട്ട മേഖലയുടെ മൂല്യം 13.3% സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്കോടുകൂടി 3.3 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്നാണ് മാര്‍ക്കറ്റ് റിസര്‍ച്ച് കമ്പനിയായ ഐഎംഎആര്‍സിയുടെ റിപ്പോര്‍ട്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിന്റ്റെ  കണക്കനുസരിച്ച് 202122 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക ചരക്ക് കയറ്റുമതി നിരക്ക് ($417.81 ബില്യണ്‍) രേഖപ്പെടുത്തി, 202021 സാമ്പത്തിക വര്‍ഷത്തിലെ 291.81 ബില്യണ്‍ ഡോളറിനേക്കാള്‍ 43.18%വും 20192020 ലെ 313.36 ബില്യണ്‍ ഡോളറിനേക്കാള്‍ 33.33% വര്‍ധനയും നേടി. 

കയറ്റുമതിയില്‍ ഉണ്ടായ ഈ നേട്ടം കളിപ്പാട്ട വിപണിയില്‍ കൂടെ പ്രതിഫലിപ്പിയ്‌ക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്കുണ്ടാകാവുന്ന നേട്ടം ചെറുതല്ല. 8% ആഗോള വിഹിതമുള്ള പോളിസ്റ്റര്‍, അനുബന്ധ നാരുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ നിര്‍മ്മാതാവ്, കരകൗശല വിദഗ്ധരുടെ പരമ്പരാഗത സമ്പത്ത്, നൈപുണ്യ ഉപകരണങ്ങള്‍, മെയ്ഡ് ഇന്‍ ഇന്ത്യ’ കളിപ്പാട്ടങ്ങള്‍, ഇലക്ട്രോണിക്‌റിമോട്ട് നിയന്ത്രിത ഉല്‍പ്പാദന ശേഷി, അനുയോജ്യമായ വേതന നിരക്കുകള്‍ തുടങ്ങി കളിപ്പാട്ട വ്യവസായത്തില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുവാന്‍ കഴിയുന്ന വിവിധ ഘടകങ്ങള്‍ ഇന്ത്യയ്‌ക്കുണ്ട്. കളിപ്പാട്ട നിര്‍മാണത്തില്‍ ചൈനയുടെ മേല്‍ക്കോയ്മ തകര്‍ക്കാന്‍ ഒരുങ്ങുകയാണ് ഉത്തര്‍പ്രദേശ്. യുപിയിലെ ഗൗതം ബുദ്ധ നഗര്‍ രാജ്യത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ ഹബ്ബായി മാറുകയാണെന്ന് യമുന എക്‌സ്പ്രസ്‌വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്റ് അതോറിറ്റി വ്യക്തമാക്കി.

 410.13 കോടി രൂപയുടെ നിക്ഷേപത്തിലാണ് 134 വന്‍കിട കളിപ്പാട്ട നിര്‍മാണ കമ്പനികള്‍ നോയ്ഡയിലെ ടോയ് പാര്‍ക്കില്‍ ചുവടുറപ്പിക്കുന്നത്. 6157 പേര്‍ക്ക് ഈ ഫാക്ടറികളിലൂടെ സ്ഥിരം ജോലി ലഭിക്കുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഫണ്‍ സൂ ടോയ്‌സ് ഇന്ത്യ, ഫണ്‍ റൈഡ് ടോയ്‌സ് എല്‍എല്‍പി, സൂപ്പര്‍ ഷൂസ്, ആയുഷ് ടോയ് മാര്‍ക്കറ്റിങ്, സണ്‍ലോഡ് അപ്പാരല്‍സ്, ഭാരത് പ്ലാസ്റ്റിക്‌സ്, ആര്‍ആര്‍എസ് ട്രേഡേഴ്‌സ് തുടങ്ങി കളിപ്പാട്ട വിപണിയിലെ മുന്‍നിര ഇന്ത്യന്‍ കമ്പനികളും ടോയ് പാര്‍ക്കില്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നവരില്‍ ഉണ്ട്.  എകഇഇകഗജങഏ ഇന്ത്യയുടെ റിപ്പോര്‍ട്ടനുസരിച്ച് നിലവില്‍ 1.5 ബില്യണ്‍ യുഎസ് ഡോളറായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ കളിപ്പാട്ട വിപണി, 2025 ഓടെ 2 മടങ്ങ് വളര്‍ച്ചാ അവസരങ്ങള്‍ സൃഷ്ടിയ്‌ക്കുമെന്ന് വിലയിരുത്തുന്നു കൂടാതെ 2025 ഓടെ ആഗോള കയറ്റുമതിയുടെ 2 ശതമാനം വിഹിതവും ഇന്ത്യ ലക്ഷ്യമിടുന്നു.

മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റ്റെ പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായുള്ള ഫണ്ടിന് (ടഎഡഞഠക) കീഴില്‍, വ്യാവസായികാടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുന്നു. 2021 ഡിസംബര്‍ വരെ, രാജ്യത്തുടനീളമുള്ള 14 കളിപ്പാട്ട ക്ലസ്റ്ററുകളിലായി 8839 കരകൗശല തൊഴിലാളികള്‍ക്ക് 41.60 കോടി രൂപ (ഡടഉ 5.4 മില്യണ്‍) അനുവദിച്ചിട്ടുണ്ട്. പരമ്പരാഗത കളിപ്പാട്ടങ്ങള്‍ ഒരു സാംസ്‌കാരത്തിന്റ്റെ സ്വത്താണ്. ചരിത്രവും നൈതീകവുമായ അവരുടെ പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗവുമാണത്. ആയിരക്കണക്കിന് കരകൗശല തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് ഇന്ത്യന്‍ കളിപ്പാട്ട നിര്‍മ്മാണ വ്യവസായം. 60 ശതമാനത്തിലധികം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഗ്രാമീണ കുടുംബങ്ങള്‍ക്ക് സ്ഥിരമായ വരുമാനമാര്‍ഗ്ഗം പ്രദാനം ചെയ്യുന്നതിലും ഗ്രാമീണ ഇന്ത്യയുടെ ആത്മാഭിമാനം വളര്‍ത്തുന്നതിലും ഈ മേഖല ഒരു സുപ്രധാന പങ്ക് വഹിക്കുന്നു. പരമ്പരാഗത കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള അവബോധം, പ്രാദേശിക കരകൗശലവസ്തുക്കളുടെ രാജ്യവ്യാപകമായ പ്രചാരണവും വിപണനവും, വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ തുടങ്ങി പുതിയ ഇന്ത്യയുടെ പരമ്പരാഗത കളിപ്പാട്ട വ്യവസായം അഭൂതപൂര്‍വമായ വളര്‍ച്ചയുടെ പാതയിലാണ്.

Tags: കളിപ്പാട്ട മേഖലചൈനയുടെ കമ്പനി'വോക്കല്‍ ഫോര്‍ ലോക്കല്‍'
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാംപയിന്‍ ഏവരും ഏറ്റെടുക്കണം; ബാലരാമപുരം കൈത്തറി പോലുള്ള ബ്രാന്‍ഡുകള്‍ ഇനിയുമുണ്ടാകണം: വി മുരളീധരന്‍

India

ലോക കളിപ്പാട്ട വിപണി നേട്ടം കൊയ്ത് ഇന്ത്യ; കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്

World

‘വോക്കല്‍ ഫോര്‍ ലോക്കല്‍’ സംരംഭത്തിലേക്ക് സംഭാവന നല്‍കാന്‍ ജര്‍മ്മനിയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി

World

9 ചൈനീസ് എൻജിനീയർമാര്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതിന് 38 മില്യൺ ഡോളർ നഷ്ടപരിഹാരം പാകിസ്ഥാനോട് ആവശ്യപ്പെട്ട് ചൈന

കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു
India

ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ത്യയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ചൈനയുടെ കമ്പനി വേണ്ട; ലി നിംഗ് എന്ന കമ്പനിയെ ഇന്ത്യ ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies