ന്യൂദല്‍ഹി: പഞ്ചാബിലെ കോണ്‍ഗ്രസില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് ഇനിയും തുടരുമെന്ന് വ്യക്തമാക്കി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നാല് മുന്‍ മന്ത്രിമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലെത്തിയത് മഞ്ഞുമലയുടെ അ?ഗ്രം മാത്രമാണ്. നേതാക്കളെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല. രാജ് കുമാര്‍ വെര്‍ക്ക, ബല്‍ബീര്‍ സിംഗ് സിദ്ധു, ഗുര്‍പ്രീത് സിംഗ് കംഗാര്, സുന്ദര്‍ ഷാം അറോറ എന്നിവരാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ട് ബിജെപിയലെത്തിയത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ അശ്വനി ശര്‍മ എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു. ബല്‍ബീര്‍ സിങ് സിദ്ധുവിന്റെ സഹോദരനും മൊഹാലി മേയറുമായ അമര്‍ജിത് സിങ് സിദ്ധു, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അമ്രിക് ധില്ലന്, മുന്‍ എസ്എഡി എംഎല്‍എ സരുപ് ചന്ദ് സിംഗ്ല, പുറത്താക്കപ്പെട്ട എസ്എഡി നേതാവ് മൊഹീന്ദര്‍ കൗര്‍ ജോഷ് എന്നിവരും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. ഭരണം പോയതിനു പിന്നാലെ നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാണ് പഞ്ചാബില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടുകയും ആപ്പ് ഭരണം പിടിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: