ഹൈദരാബാദ്: തെലുങ്കാനയില്‍ കാറില്‍ വെച്ച് 17കാരിയെ കൂട്ടബലാത്സംഗം ചെയ്യ്ത സംഭവത്തില്‍ ടി.ആര്.എസ് നേതാവിന്റെ മകന് അറസ്റ്റില്‍.സദുദ്ദീന്‍ മാലിക്കാണ്(18) അറസ്റ്റിലായത്.കേസില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അഞ്ച് പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.പ്രതികളില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.പ്രതികള്‍ക്കായി ശക്തമായ തിരച്ചില്‍ നടക്കുന്നുണ്ട്.രാഷ്ട്രീയ നേതാക്കളുടെ മക്കളും, കൊച്ചുമക്കളുമാണ് കേസിലെ പ്രതികള്‍ എന്നത് കടുത്ത പ്രതിഷേധനത്തിന് ഇടയാക്കി.ബിജെപി അടക്കം പ്രതിഷേധം രേഖപ്പെടുത്തിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് കടന്നത്.
തെലുങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകന് സംഘത്തിലുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നെങ്കിലും പോലീസ് നിഷേധിക്കുകയായിരുന്നു.പ്രതികളെക്കുറിച്ച് പെണ്‍കുട്ടിയില്‍ നിന്ന് കാര്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും ഒരു പേര് മാത്രം ലഭിച്ചിട്ടുണ്ട്.ശനിയാഴ്ച്ച വൈകുന്നേരം ആറ് മണിയ്ക്ക് ഹൈദരാബാദിലെ പബ്ബിന് മുന്നില്‍ പ്രതികളും, പെണ്‍കുട്ടിയും നില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍് ലഭിച്ചിട്ടുണ്ട്.പിന്നീടിവര്‍ പെണ്‍കുട്ടിയുമായി കാറില്‍ പോകുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് ജൂബിലി ഹില്‍സില്‍ വെച്ച് നിര്‍ത്തിയിട്ട കാറില്‍ പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു.
പാര്‍ട്ടിയ്ക്ക് ശേഷം വീട്ടിലേക്ക് പോവാന്‍ നിന്ന പെണ്‍കുട്ടിയെ വീട്ടിലാക്കാം എന്ന് പറഞ്ഞാണ് കാറില്‍ കയറ്റിയത്.സംഭവത്തിന് ശേഷം പബ്ബിന് മുന്നില്‍ ഇവര്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ടു.അച്ഛനെ വിളിച്ചുവരുത്തിയാണ് പെണ്‍കുട്ടി വീട്ടിലേക്ക് പോയത്. കഴുത്തില്‍ മുറിവ് കണ്ടതിനെതുടര്ന്ന തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ പെണ്‍കുട്ടിയുടെ അച്ഛന് പോലീസില്‍ പരാതിനല്‍കി.കേസ് എടുത്തെങ്കിലും ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്തായിരുന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. ഇഷാന് എന്ന ആളാണ് പാര്‍ട്ടി നടത്തിയത്.180 പേരോളം പങ്കെടുത്തു.എന്നാല്‍ പാര്‍ട്ടിയില്‍ ഇവര്‍ മദ്യമോ, മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടില്ലെന്നും പബ്ബ് മാനേജര്‍ പറഞ്ഞു.പ്രായപൂര്‍ത്തിയാകാത്തവര്‍ പമ്പില്‍ എത്തിയതില്‍ പോലീസ് പരിശോധിക്കുന്നുണ്ട്.പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെങ്കിലും ആരും രക്ഷപെടില്ലെന്ന് വ്യവസായ മന്ത്രി കെ.ടി രാമ റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: