ന്യൂദല്‍ഹി: ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ന്യൂദല്‍ഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നിന്ന് കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ രാജ്യവ്യാപകമായി നടക്കുന്ന പരിപാടികള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
കേന്ദ്ര നിയമനീതി മന്ത്രി കിരണ്‍ റിജിജു, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി മന്‍സുഖ് മാണ്ഡവ്യ, വിദേശകാര്യ, സാംസ്കാരിക സഹമന്ത്രി ശ്രീമതി. മീനാക്ഷി ലേഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഫ്ലാഗ് ഓഫ്. ദല്‍ഹിയില്‍ സംഘടിപ്പിച്ച സൈക്കിള്‍ റാലിക്ക് അനുരാഗ് സിംഗ് ഠാക്കൂര്‍ നേതൃത്വം നല്കി. ചടങ്ങിനെത്തിയ മന്ത്രിമാരും എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ദല്‍ഹിയില്‍ നടന്ന 7.5 കിലോമീറ്റര്‍ റാലിയില്‍ 1500ലധികം പേര് പങ്കെടുത്തു.
ഫ്ലാഗ്ഓഫിന് മുമ്പ് അനുരാഗ് സിംഗ് ഠാക്കൂര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫിറ്റ് ഇന്ത്യ മൂവ്മെന്റ്, ഖേലോ ഇന്ത്യ മൂവ്മെന്റ്, ക്ലീന്‍ ഇന്ത്യ മൂവ്മെന്റ്, ഹെല്‍ത്തി ഇന്ത്യ മൂവ്മെന്റ് എന്നിവയെല്ലാം സൈക്കിള്‍ ചവിട്ടുന്നതിലൂടെ നേടിയെടുക്കാമെന്ന് പറഞ്ഞു. ഇത് കൂടാതെ, ചഥഗട രാജ്യത്തുടനീളമുള്ള 75 ഐക്കണിക് സ്ഥലങ്ങള്‍ ഉള്‍പ്പെടെ 35 സംസ്ഥാന/കേന്ദ്രഭരണ പ്രദേശ തലസ്ഥാനങ്ങളിലെ 100ലധികം സ്ഥലങ്ങളില്‍ സൈക്കിള്‍ റാലികള്‍ സംഘടിപ്പിച്ചു, ഈ സമയത്ത് ഓരോ റാലിയിലും 75 പേര് പങ്കെടുത്ത് 7.5 കി.മീ. ദൂരം സൈക്കിളില്‍ യാത്ര ചെയ്തു.
ശാരീരിക ക്ഷമതയ്ക്കായി ദൈനംദിന ജീവിതത്തില്‍ സൈക്ലിംഗ് ഏറ്റെടുക്കാനും സ്വീകരിക്കാനും ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.ആസാദി കാ അമൃത് മഹോത്സവ് ഇന്ത്യ@75ന്റെ ആഘോഷത്തിന്റെ ഭാഗമായി യുവജനകാര്യകായിക മന്ത്രാലയമാണ് ഇന്ന് രാജ്യത്തുടനീളം ലോക സൈക്കിള്‍ ദിനം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: