കാട്ടാക്കട: കുട്ടികളും യുവാക്കളും പരിസ്ഥിതിയോട് ഇണങ്ങി ജീവിച്ചാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകുന്നതോടെ പഠനം കഴിഞ്ഞിറങ്ങുന്നവരും പരിസ്ഥിതി സൗഹൃദ ജീവിത ചര്യയിലേയ്ക്ക് മാറും. പരിസ്ഥിതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു മുരളീധരന്.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് നമ്മുടെ പാരമ്പര്യവും സംസ്ക്കാരവുമാണ്. ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ കാലാവസ്ഥ വ്യതിയാനംകൊണ്ട് ഉണ്ടാകുന്നു. വ്യതിയാനം തടയാന്‍ ആഗോളതലത്തില്‍ ശ്രമം നടക്കുന്നു.സര്‍ക്കാര്‍ മാത്രം ശ്രമിച്ചതുകൊണ്ട് പരിസ്ഥിതി സംരക്ഷണം സാധ്യമല്ല. ജനങ്ങളുടെ പങ്കാളിത്തം കൊണ്ടുമാത്രമേ ലക്ഷ്യം കാണാനാകൂ. വി.മുരളീധരന് പറഞ്ഞു.
പ് ളാസ്റ്റിക്കാണ് ഇന്നത്തെ പ്രധാന പരിസ്ഥിതി പ്രശ്നം. പ്രതിവര്‍ഷം 35 ടണ്‍ പ് ളാസ്റ്റിക് മാലിന്യമാണ് ഇന്ത്യ പുറത്തിടുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പ് ളാസ്റ്റിക് മാലിന്യം ഇരട്ടിയായി. പ് ളാസ്റ്റിക് ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതിനൊപ്പം വായു മലീനീകരണത്തിനും കാരണമായി. നല്ല ഭാവിക്കായി പ് ളാസ്റ്റിക് മാലിന്യത്തിനെതിരായി പ്രതിജ്ഞ എടുക്കാന്‍ എല്ലാവര്ക്കും കഴിയണം
ചിന്താലയ ആശ്രമ ട്രസ്റ്റ് പ്രസിഡന്റ് വിശ്വനാഥന് നായര്‍ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ വി.ആര്.സജിത്ത് വിദ്യാലയ പരിചയം നടത്തി. എക്സൈസ് കമ്മിഷണര്‍ ആനന്ദകൃഷ്ണന്,പരിസ്ഥിതി ശാത്രജ്ഞന്‍ ഡോ.സുഭാഷ് ചന്ദ്രബോസ്,റിട്ട.ഡി.എഫ്.ഒ ഡോ.ഇന്ദുചൂഡന്,കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാര്‍,ഗ്രാമപഞ്ചായത്തംഗം ബിന്ദു സുനില്‍,സ്കൂള്‍ മാനേജ്മെന്റ് ചെയര്മാന് രാജ്മോഹന്‍,ഡോ.വി.സുനില്‍കുമാര്‍, ഉയനന്‍ നായര്‍,പരിസ്ഥിതി സംരക്ഷണ സമിതി കോ ഓര്‍ര്‍ഡിനേറ്റര്‍ സേതുനാഥ് മലയാലപ്പുഴ, അജിത്ത് കുമാര്‍,സ്കൂള്‍ പ്രിന്‍സിപ്പല്‍ എ.വി.റീനമോള് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ വച്ച് വിവിധ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെ ആദരിച്ചു.
മുന്‍ ജലനിധി ഡയറക്ടര്‍ ഡോ.വി.സുഭാഷ് ചന്ദ്രബോസ്, റിട്ട.ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ഉദയനന് നായര്‍ എന്നിവര്‍ കുട്ടികളുമായി പരിസ്ഥിതി സര്‍ഗ സംവാദം നടത്തി. കീഴ്വാണ്ടയില്‍ അഡ്വ.അഞ്ചുകൃഷ്ണയുടെ വീട്ടില്‍ അഗസ്ത്യവനം സൂക്ഷ്മ നിബിഢവനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കേന്ദ്രമന്ത്രി വി.മുരളീധരന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: