ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ഹിമാലയന്‍ താഴ്വരയിലെ പുഷ്പവാടി ബുധനാഴ്ച്ച തുറന്നു.യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടതാണ് 10,000 അടി ഉയരത്തിലുളള താഴ്വര 87.5 ചതുരശ്ര അടിയാണ് വിസ്തൃതി.
500 ഇനം പൂക്കളാണ് ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ ഉണ്ടാകുന്നത്.ഇതില്‍ 12 തരം പൂക്കള്‍ മാസം മുഴുവന്‍ നില്ക്കും.ഒക്ടോബര്‍ 31 വരെ താഴ്വര സന്ദര്‍ശകര്‍ക്കായി തുറന്നിടും.പൂക്കള്‍ക്കൊപ്പം ഹിമാലയന്‍ സൗന്ദര്യവും അസ്വാദിക്കാവുന്നതാണ്.ഒരു വിദേശിയടക്കം 76 വിനോദസഞ്ചാരികള്‍ അദ്യദിവസം താഴ്വരയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: