കോത്തല(കോട്ടയം): വെള്ളിത്തിരയിലെ വെള്ളിനക്ഷത്രം കണ്മുമ്പില് എത്തിയതോടെ സ്കൂള്‍ പ്രവേശനോത്സവം അടിപൊളിയാക്കി. കോത്തല എന്‍എസ്എസ് ഹൈസ്കൂളിലെ പ്രവേശനോത്സവത്തിനാണ് ചലച്ചിത്രതാരം ഉണ്ണി മുകുന്ദന് എത്തിയത്. കുട്ടികള്‍ മാത്രമല്ല അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും ആഹ്ലാദ തിമിര്‍പ്പിലായി.
പ്രവേശനോത്സവം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഉണ്ണി മുകുന്ദനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ കെ.വി. നാരായണന് കുഞ്ഞ് അധ്യക്ഷനായി. ‘പുസ്തകസഞ്ചിയിലൊരു ബുക്ക്’ പദ്ധതിക്ക് തിരിതെളിച്ചു. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ ‘അക്ഷരമരത്തില്‍’ മലയാള അക്ഷരങ്ങള്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എയും ഉണ്ണി മുകന്ദനും ചേര്‍ന്ന് അണിയിച്ചൊരുക്കി. റോട്ടറി ക്ലബ് നല്കിയ പഠനോപകരണങ്ങളുടെ വിതരണം കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാന് കുട്ടികള്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ രാജമ്മ ആന്‍ഡ്രൂസ്, ഹെഡ്മിസ്ട്രസ് ജയശ്രീ.ജി, പിടിഎ പ്രസിഡന്റ് സജി എം.കെ., അധ്യാപകരായ എന്‍. മനോജ്, സതീഷ്ചന്ദ്രന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: