കൊല്‍ക്കത്ത:ചൊവ്വാഴ്ച്ച രാത്രി സംഗീത പരിപാടി കഴിഞ്ഞതിനു പിന്നാലെ മരിച്ച ബോളിവുഡ് ഗായകനും, മലയാളിലുമായ കെകെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ(53) മരണത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്.
കെകെയുടെ തലയിലും, മുഖത്തും മുറിവുകള്‍ ഉണ്ട്.പരിപാടിക്കിടെ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.സംഗീത പരിപാടിയ്ക്ക് ശേഷം ഗ്രാന്‍ഡ് ഹോട്ടലില്‍ എത്തിയ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.മരണകാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച്ച എസ്.എസ്.കെ.എം ആശുപ്ത്രിയില്‍ പോസ്റ്റമോര്‍ട്ടം നടത്തും.കൊല്‍ക്കത്തയിലെ പരിപാടി നടത്തിയ സംഘാടകരുടെയും, ഹോട്ടല്‍ ജീവനക്കാരുടെയും മൊഴിയെടുക്കും.
തൃശ്ശൂര്‍ തിരുവമ്പാടി സ്വദേശി സി.എസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനാണ് കെകെ. ദല്‍ഹിയിലാണ് ജനനം.സുഹൃത്തായ ജ്യോതിയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.പല് എന്ന തന്റെ ആദ്യ ആല്‍ബത്തിലൂടെയാണ് കെ.കെ സംഗീതലോകത്തേക്ക് എത്തിയത്.സരാ..സരാ..(ജന്നത്ത്), ഡോളാരേ..(ദേവദാസ്) തുടങ്ങി നിരവധി ഹിറ്റുകള്‍ അദ്ദേഹത്തിന്റെതായി പിറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: