ചെന്നൈ:രണ്ട് ഡിഎംകെ മന്ത്രിമാരുടെ അഴിമതിതെളിവുകളോടെ ജൂണ്‍ രണ്ടാം വാരത്തില്‍ പുറത്തുവിടുമെന്ന് ബിജെപി നേതാവ് അണ്ണാമലൈ. മെയ് 26ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നിരവധി പ്രശ്നങ്ങള്‍ മാത്രം ഉന്നയിച്ച് മുഖ്യമന്ത്രി സ്റ്റാലിന് നടത്തിയ പ്രതിഷേധപ്രസംഗത്തിന് മറുപടിയെന്നോണമാണ് ഈ നീക്കമെന്നും അണ്ണാമലൈ പറഞ്ഞു.
രേഖമൂലമുള്ള തെളിവുകളോടെയാണ് ഈ അഴിമതികള്‍ തുറന്നുകാണിക്കുക. അതോടെ മിക്കവാറും ഈ മന്ത്രിമാര്‍ രാജിവെയ്ക്കേണ്ടി വരുമെന്നും അണ്ണാമലൈ പറഞ്ഞു. അതത് സര്‍ക്കാര്‍ വകുപ്പുകളില്‍ നടത്തിയ അഴിമതികളാണ് തുറന്നുകാണിക്കുക.
ഇന്ധന വില കുറയ്ക്കാന്‍ തയ്യാറാകാത്ത തമിഴ്നാട് സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മെയ് 31ന് തമിഴ്നാട്ടില്‍ ബിജെപി സമരം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു. പ്രധാനമന്ത്രി വികസനപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോള്‍ എല്ലാ മര്യാദകളും ലംഘിച്ച് വിമര്‍ശനങ്ങള്‍ മാത്രം ഉന്നയിക്കുകയായിരുന്നു സ്റ്റാലിന്. ജിഎസ്ടി നികുതിയില്ലഭിക്കേണ്ട കുടിശ്ശിക ഉടന്‍ നല്കണമെന്നതുള്പ്പെെടെയുള്ള വിമര്‍ശനങ്ങളാണ് സ്റ്റാലിന് യോഗത്തില്‍ ഉയര്‍ത്തിയത്.
“മുഖ്യമന്ത്രിക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ സ്റ്റാലിന് കഴിഞ്ഞ ദിവസം ജിഎസ്ടി കുടിശ്ശികയെക്കുറിച്ച് ഉയര്‍ത്തിയ ആവശ്യം അസംബന്ധമാണ്. ജിഎസ്ടി കൗണ്‍സില്‍ എന്നത് ഫെഡറലിസത്തിന്റെ പ്രതീകമാണ്. ജിഎസ് ടി കുടിശ്ശിക ജിഎസ് ടി കൗണ്‍സില്‍ നല്‍കേണ്ടത് തന്നെയാണ്. പക്ഷെ തമിഴ്നാട്ടിലെ ധനകാര്യമന്ത്രി ജിഎസ് ടി കൗണ്‍സിലില്‍ അംഗമാണ്. അതുപോലെ പ്രധാനമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയും അംഗങ്ങളാണ്. ഇതെല്ലാം കൂട്ടായി എടുക്കേണ്ട തീരുമാനങ്ങളാണ്.”- അണ്ണാമലൈ പറഞ്ഞു.
അതുപോലെ നീറ്റ് പരീക്ഷ തമിഴ്നാട്ടില്‍ റദ്ദാക്കണമെന്നതാണ് സ്റ്റാലിന് പ്രധാനമന്ത്രിയോട് ഉയര്‍ത്തിയ മറ്റൊരു ആവശ്യം. “നീറ്റ് പരീക്ഷയുടെ പ്രശ്നം സുപ്രീംകോടതിയില്‍ കൊണ്ടുവരൂ എന്ന് ഞാന്‍ ഡിഎംകെയോട് പറഞ്ഞിരുന്നു. പക്ഷെ അവര്‍ അതിന് തയ്യാറല്ല. കാരണം കോടതി ഈ ആവശ്യം തള്ളുമെന്ന് അവര്‍ക്കറിയാം.”- അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: