തിരുവനന്തപുരം: സിനിമ ചിത്രീകരണത്തിനിടെ നടന് ആസിഫ് അലക്ക് പരിക്കേറ്റു.’എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണവേളയിലാണ് ആസിഫിന്റെ കാലിന് സാരമായി പരിക്കേറ്റത്.പരിക്ക് ഗുരുതരമായതിനാല്‍ ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല.
അദ്ദേഹത്തെ അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.നവാഗതനായ നിഷന്ത് സാറ്റു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.ക്ലൈമാക്സിലെ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടയാണ് ആസിഫിന് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: