ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥയാത്ര തകര്‍ക്കാന്‍ ബോംബ് നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് സ്ഫോടനം നടത്താനുള്ള തീവ്രവാദികളുടെ ശ്രമം തകര്‍ത്തു. ജമ്മു കശ്മീര്‍ പൊലീസ് ഈ ഡ്രോണ്‍ വെടിവെച്ചിട്ടു.
ഇന്തോപാക് അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്ത് രാജ്ഭാഗ് പ്രദേശത്തെ കതുവയിലാണ് ഞായറാഴ്ച രാവിലെ ഡ്രോണ്‍ വെടിവെച്ചിട്ടത്. ഡ്രോണിന്റെ പേ ലോഡുകള്‍ നിറയെ ബോംബുകളും ഗ്രനേഡുകളും കണ്ടെത്തി..
അതിര്‍ത്തിയില്‍ നിന്നും വന്ന ഡ്രോണ്‍ കണ്ടപ്പോള്‍ കതുവ ജില്ലയിലെ തല്ലി ഹരിയാ ചകില് എത്തിയപ്പോള്‍ വെടിവെച്ചിച്ചതായി ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു. ഡ്രോണിന്റെ പേലോഡിലെ സ്ഫോടനകവസ്തുക്കളും മറ്റും ബോംബ് നിര്‍വ്വീര്യമാക്കുന്ന സ്ക്വാഡ് പരിശോധിച്ച് വരികയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് പറഞ്ഞു.
അമര്‍നാഥ് തീര്‍ത്ഥയാത്ര അട്ടിമറിക്കുമെന്ന് ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധമുള്ള കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ റെസിസ്റ്റന്‍സ് ഫ്രണ്ട് ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: