ബംഗളൂരു: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ സഹോദരിയുമായി ബന്ധമുണ്ടായിരുന്ന ഹിന്ദു ദളിത് യുവാവിനെ കൊലപ്പെടുത്തിയതിന് പ്രതികളായ രണ്ട് പേര് അറസ്റ്റില്‍. പ്രതികള്‍ മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. ഷഹാബുദ്ദീന് (19), നവാസ് (19) എന്നിവരെയാണ് കല്‍ബുറഗി പോലീസ് അറസ്റ്റ് ചെയ്തത്.
ഹിന്ദു കുടുംബത്തില്‍ നിന്നുള്ള വിജയ കാംബ്ലെ (25) മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. കല്‍ബുര്‍ഗി ജില്ലയിലെ വാദി നഗരത്തിലെ ഭീമാ നഗര്‍ ലേഔട്ട് സ്വദേശിയാണ് യുവാവ്. യുവതിയപം യുവാവും വിവാഹത്തിന് തയാറായതിനെ തുടര്‍ന്ന് യുവതിയുടെ വീട്ടുകാരില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നു. ഇതിനു പിന്നാലെ യുവതിയുടെ സഹോദരന് ഷഹാബുദ്ദീന് കാംബ്ലെയെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു ശേഷവും യുവതിയും യുവാവും ബന്ധം തുടര്‍ന്നു. തുടര്‍ന്ന്,
ബുധനാഴ്ച രാത്രി കല്‍ബുറഗിയിലെ വാഡി ടൗണില്‍ വെച്ച് കാംബ്ലെയെ ഷഹാബുദ്ദീനും നാവാസും ചേര്‍ന്ന് ഇരുമ്പ് വടികൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് കാംബ്ലെ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കര്‍ണാടകയില്‍ മതസ്പര്‍ധയുടെ പേരില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ്. സംഭവത്തെ തുടര്‍ന്ന് വാഡി ടൗണ്‍ സംഘര്‍ഷഭരിതമാണ്. വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: