ഹൈദരാബാദ് : സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ആരോപിച്ച് സംവിധായകനും നിര്‍മാതാവുമായ രാം ഗോപാല്‍ വര്‍മയ്ക്കെതിരെ പരാതി. സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം നല്കി 56 ലക്ഷം രൂപ വഞ്ചിച്ചുവെന്നാണ് രാംഗോപാല്‍ വര്‍മയ്ക്കെതിരായ ആരോപണം. പരാതിയില്‍ രാം ഗോപാല്‍ വര്‍മയ്ക്കെതിരെ ഹൈദരാബാദിലെ മിയാപൂര്‍ പോലീസ് സ്റ്റേഷന് കേസെടുത്തു.
2020ല്‍ ദിഷ എന്ന തെലുങ്ക് സിനിമ നിര്‍മിക്കാമെന്ന് വാഗ്ദാനം നല്കി പണം വാങ്ങി. തുടര്‍ന്ന് രാം ഗോപാല്‍ വര്‍മ വഞ്ചിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്. 2019ല്‍ ഒരു സുഹൃത്ത് വഴിയാണ്ടെയാണ് താന്‍ രാം ഗോപാല്‍ വര്‍മയെ പരിചയപ്പെട്ടത്. ജനുവരി ആദ്യ ആഴ്ച സിനിമാ നിര്‍മാണത്തിനായി 8 ലക്ഷം രൂപ തന്നില്‍ നിന്ന് അദ്ദേഹം വാങ്ങി. 2020 ജനുവരി 22ന് രാം ഗോപാല്‍ വര്‍മ വീണ്ടും 20 ലക്ഷം രൂപ വാങ്ങി. 6 മാസത്തിനുള്ളില്‍ പണം തിരികെ നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കിയിരുന്നു.
2020 ഫെബ്രുവരിയിലെ രണ്ടാം ആഴ്ചയില്‍ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി വീണ്ടും 28 ലക്ഷം രൂപ കൂടി രാം ഗോപാല്‍ വര്‍മ വാങ്ങി. ദിഷ റിലീസിനു മുന്‍പ് മുഴുവന്‍ തുകയായ 56 ലക്ഷം രൂപ നല്‍കാമെന്ന് അദ്ദേഹം വാക്ക് നല്കി. എന്നാല്‍, 2021 ജനുവരിയില്‍ ദിഷയുടെ നിര്‍മാതാവ് രാം ഗോപാല്‍ വര്മയല്ലെന്ന് പരാതിക്കാരന് മനസ്സിലാക്കി. ഇതോടൊണ് ഇയാള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: