ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ മുഖ്യ അതിഥിയായി പങ്കെടുത് എന്‍സിപി ദേശീയ നേതാവ് ഒബൈദുള്ളാ ഖാന് അസ്മി. ആലപ്പുഴയില്‍ നടന്ന വിവാദ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന റാലിയിലാണ് മുന്‍ എംപി കൂടിയായ ഒബൈദുള്ള ഖാന് അസ്മി എത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രചോദനമാകുന്നുവെന്നും റാലി പലര്‍ക്കുമുള്ള മറുപടിയാണെന്നും ഒബൈദുള്ളാ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
ശരീരവും ധനവും മനസും പോരാട്ടത്തിനായി സമര്‍പ്പിക്കാന്‍ തയാറെടുക്കണം. ഈ-മാനില്‍ തൊട്ടുകളിക്കാന്‍ ആരേയും അനുവദിക്കരുതെന്നും ഒബൈദുള്ള പറഞ്ഞു.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ ഏറ്റഴും വിശ്വസ്തരില്‍ ഒരാളാണ് ഒബൈദുള്ള. മുസ്ലീം പണ്ഡിതന് കൂടിയായ ഇദേഹം സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടികളില്‍ പവാര്‍ സ്ഥിരസാന്നിധ്യമാണ്.
മുന്‍ കോണ്‍ഗ്രസ് എംപിയായ ഒബൈദുള്ള 1990 മുതല്‍ 2008 വരെ രാജ്യസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ജനതാ ദള്‍ ദേശീയ സെക്രട്ടറിയായിരുന്ന ഇദേഹം 2002 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014 ല്‍ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് എന്‍സിപിയില്‍ ചേക്കേറി.
സമ്മേളനത്തിന് മുന്നോടിയായി നടന്ന റാലിക്കിടെ ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി ഉയര്‍ന്നത് വിവാദമായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ് വ്യക്തമാക്കി. മാതാപിതാക്കള്‍ക്കെതിരയുള്ള നടപടി കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ജില്ലാ പൊലീസ് മേധവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: