ടോക്യോ: ക്വാഡ് നേതൃതല യോഗത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി ഔഷ്മള സ്വീകരണം നല്കി ഇന്ത്യന്‍ സമൂഹം. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ‘സ്വാഗതം’ എന്നെഴുതിയ ബോര്‍ഡുകള്‍ ഉയര്‍ത്തി കുട്ടികളും മുതിര്‍ന്നവരും അടങ്ങിയ ജനാവലി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
ഇന്ത്യന്‍ സമൂഹം ജപ്പാനിലെ വിവിധ മേഖലകളില്‍ പ്രശംസനീയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ ഇന്ത്യയിലെ വേരുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഊഷ്മളമായ സ്വീകരണത്തിന് ജപ്പാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ക്വാഡ് നേതൃതല യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി, ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
‘ക്വാഡി’ന്റെ നേതൃതല യോഗത്തില്‍ ഇന്തോപസഫിക് മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചും പരസ്പരം താത്പര്യമുള്ള ആഗോളപ്രശ്നങ്ങളെക്കുറിച്ചും ചര്‍ച്ചനടക്കുമെന്ന് ടോക്യോയിലേക്ക് പുറപ്പെടുന്നതിനുമുമ്പുള്ള പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും യു.എസുമായി വിവിധ മേഖലകളിലെ സഹകരണത്തിന്റെ പുരോഗതി കൂടിക്കാഴ്ചയില്‍ വിലയിരുത്തുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: