കൃഷ്ണന് അര്ജുനനോട്:
‘ജിതാത്മനഃ പ്രശാന്തസ്യ
പരമാത്മാ സമാഹിതഃ
ശീതോഷ്ണ സുഖദുഃഖേഷു
തഥാ മാനാപമാനയോഃ’
(സാരം: മനസ്സിനെ കീഴടക്കിയവന് ശാന്തി നേടുകയാല്‍ പരമാത്മാവിനെ പ്രാപിച്ചുകഴിഞ്ഞു. അങ്ങനെയുള്ളയാള്‍ക്ക് തണുപ്പും, ചൂടും, സുഖവും, ദുഃഖവും, മാനവും, അപമാനവും, എല്ലാം ഒന്നുപോലെതന്നെ)
മനസ്സ്, ശരീരം, പ്രവര്‍ത്തനം, എന്നിവയെ നിരന്തരം ചൊല്പ്പടിയില്നിര്ത്തിക്കൊണ്ട് ആത്മനിയന്ത്രണം സിദ്ധിച്ച അതീന്ദ്രിയജ്ഞാനി ഭൗതിക ജീവിതത്തെ അതിക്രമിച്ച് ദൈവസാമ്രാജ്യം (കൃഷ്ണപാദം) പൂകുന്നു.
‘യുക്താഹാര വിഹാരസ്യ
യുക്തചേഷ്ടസ്യ കര്‍മ്മസു
യുക്തസ്വപ്നാവബോധസ്യ
യോഗോ ഭവതി ദുഃഖഹാ’
(സാരം: ആഹാരത്തിലും, നടപ്പിലും, കൃത്യതയുള്ളവനും, ഏതു കര്‍മത്തിലും കൃത്യം പാലിക്കുന്നവനും നിദ്ര, ജാഗ്രത് മുതലായ നിയമ പ്രകാരം ശീലിക്കുന്നവനും ആയവന്യോഗം സര്‍വ ദുഃഖങ്ങളുടേയും നാശകാരണമായി തീരുന്നു)
‘പാര്‍ത്ഥ നൈവേഹ നാമുത്ര
വിനാശസ്തസ്യ വിദ്യതേ
നഹി കല്യാണ കൃത് കശ്ചി
ദുര്‍ഗ്ഗതിം താത ഗച്ഛതി’
(സാരം: മംഗളകരങ്ങളായ കര്മങ്ങളിലേര്പ്പെട്ടുകൊണ്ടിരിക്കുന്ന ആധ്യാത്മിക ജ്ഞാനിക്ക് ഈലോകത്തിലാകട്ടെ, ആത്മീയ ലോകത്തിലാകട്ടെ നാശമില്ല. സുഹൃത്തേ, നന്മ ചെയ്യുന്നവന് ഒരിക്കലും ദുര്‍ഗതി സംഭവിക്കാന്‍ വയ്യ.)
ഭൗതികദേഹമാകുന്ന രഥത്തിലെ തേരാളിയാണ് ജീവാത്മാവ്. ബുദ്ധിയാണതിനെ നയിക്കുന്ന സാരഥി. മനസ്സ് കടിഞ്ഞാണും. ഇന്ദ്രിയങ്ങള്‍ കുതിരകളുമത്രേ. ഇന്ദ്രിയങ്ങളുടെയും, മനസ്സിന്റേയും സമ്പര്‍ക്കത്താല്‍ ജീവന് സുഖദുഃഖങ്ങള്‍ അനുഭവിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: