മുംബൈ: അരങ്ങേറ്റക്കാര്‍ അരങ്ങുതകര്‍ക്കുകയാണ് ഐപിഎല്ലില്‍. ലീഗില്‍ കിരീടം വാരിക്കൂട്ടിയ മുംബൈയും ചെന്നൈയും കൊല്‍ക്കത്തയും സീസണില്‍ മോശം പ്രകടനം നടത്തി പുറത്തായപ്പോള്‍ പിടിച്ചുനിന്നത് പുതിയ ടീമുകള്‍. ലീഗ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആദ്യ സ്ഥാനങ്ങളിലുള്ളത് ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും. മികച്ച വിജയശരാശരിയുമായി മുന്നേറുന്ന ഇരു ടീമുകളും കിരീട സാധ്യതയില്‍ മറ്റ് ടീമുകളെക്കാള്‍ വളരെ മുന്നില്‍.
ഇത്തവണ കിരീടത്തിന് പുതിയ അവകാശികളുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പ്. ലഖ്നൗ, ഗുജറാത്ത് ടീമുകളില്‍ ഒന്ന് കിരീടം നേടിയാല്‍ അത്യപൂര്‍വ വിജയമാകും. ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ പോലൊരു വലിയ വേദിയില്‍ ജേതാക്കളാകുകയെന്നത് എളുപ്പമല്ല. ആദ്യ നാലിലെത്താന്‍ സാധ്യതയുള്ള മറ്റൊരു ടീം രാജസ്ഥാന് റോയല്‍സാണ്. ആദ്യ സീസണില്‍ കിരീടം നേടിയതൊഴിച്ചാല്‍ പിന്നീട് നിരാശയായിരുന്നു ഫലം. ഇത്തവണ മികച്ച പ്രകടനമാണ് രാജസ്ഥാന് നടത്തുന്നത്. ദല്‍ഹി ക്യാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടീമുകളും പ്രതീക്ഷയോടെ നിലയുറപ്പിച്ചിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്താണ് അത്ഭുത പ്രകടനവുമായി ലീഗില്‍ ഒന്നാമത്. ലീഗില്‍ കൂടുതല്‍ ജയം നേടിയത് ഗുജറാത്താണ്. രണ്ടാം സ്ഥാനത്താണ് കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ലഖ്നൗ. ഒമ്പത് മത്സരങ്ങള്‍ വിജയിച്ച് 18 പോയിന്റാണ് ലഖ്നൗവിന്റെ സമ്പാദ്യം. രണ്ട് ടീമുകള്‍ മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചത്. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഗുജറാത്തിനൊപ്പം ലഖ്നൗവും ഇടം നേടാനാണ് സാധ്യത. അങ്ങനെയെങ്കില്‍ പ്ലേഓഫില്‍ മേല്‍ക്കൈ ലഭിക്കും.
മറ്റ് ടീമുകള്‍ ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ മൂന്നും നാലും സ്ഥാനത്തിനായി ആവേശ പോരാട്ടം തുടരുന്നു. രാജസ്ഥാന് റോയല്‍സ് മൂന്നാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെങ്കിലും ദല്‍ഹിയുടെ വെല്ലുവിളിയുണ്ട്. മികച്ച വിജയശരാശരിയുള്ള ദല്‍ഹിക്ക് വിജയിച്ചാല്‍ പ്ലേഓഫിലെത്താം. കഴിഞ്ഞ അഞ്ച് വര്‍ഷമായി മുംബൈയും ചെന്നൈയും അല്ലാത്ത വിജയി ഐപിഎല്ലില്‍ ഉണ്ടായിട്ടില്ല. ഇത്തവണ പുതിയ വിജയിക്ക് വേദിയൊരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: