ബ്രഹ്മകുമാര്‍ മാമ്പള്ളി ജി. ആര്. രഘുനാഥന്
ഏകദന്തം: പുറത്തേക്ക് തള്ളി നില്ക്കുന്ന രണ്ടു ദന്തങ്ങളാണ് ആനയ്ക്ക് ഉള്ളത്. ഗണപതി ഏകദന്തനാണ്. എങ്കിലും സ്വന്തം കാര്യങ്ങള്‍ മഹത്തരമായി നടത്തുന്നതിനുള്ള സാധനയും സമ്പര്‍ക്കവും സാമര്‍ത്ഥ്യവും ഗണേശനുണ്ട്. കുടിലതയില്ലാത്ത മനസ്സിന്റെയും ചതുരതയുടെയുമെല്ലാം പ്രതീകമാണ് ഏകദന്തം.
മഹോദരം: നിന്ദിച്ചാലും സ്തുതിച്ചാലും ജയപരാജയം നേരിട്ടാലും, ഉയര്‍ച്ചയും താഴ്ചയും വന്നാലും ജ്ഞാനിയായ വ്യക്തി അവയെല്ലാം സ്വയം ഉള്‍ക്കൊള്ളുന്നു. ലംബോദരം അഥവാ വലിയ വയര്‍ ജ്ഞാനികളുടെ ഈ ഗുണത്തിന്റെ പ്രതീകമാണ്.
ഒരു കൈയില്‍ മഴു: മുറിക്കാനുപയോഗിക്കുന്നതാണ് മഴു. ജ്ഞാനിയായ വ്യക്തി മോഹത്തിന്റെയും മമതയുടെയും ബന്ധനം മുറിക്കാനുള്ള ക്ഷമത നേടുന്നു. അതിന്റെ പ്രതീകമാണ് മഴു. ആസുരീയ സംസ്ക്കാരത്തെ ഇല്ലായ്മ ചെയ്യുന്നതിനായി ഈ ജ്ഞാനരൂപത്തിലെ മഴു ആരുടെ പക്കലുണ്ടോ അവന് ആധ്യാത്മിക യോദ്ധാവായ ജ്ഞാനിയാണ്.
മറ്റൊരു കൈയില്‍ പാശം: ബന്ധനങ്ങളുടെ ജ്ഞാനരൂപത്തിലുള്ള മഴു കൊണ്ട് മുറിക്കുക. ഒപ്പം സ്വയം ദിവ്യനിയമങ്ങളില് ബന്ധിക്കുക. ഇതിലൂടെ മനുഷ്യന് തന്റെ നന്മയ്ക്കായി, ഗുണത്തിനായി ബന്ധിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. വാസ്തവത്തില്‍ ഇതു ബന്ധനമല്ല. ദിവ്യനിയമങ്ങളുടെ ശുദ്ധസംബന്ധമാണ്. ജ്ഞാനവും ഗുണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവിച്ഛിന്നമാണ്. ജ്ഞാനം നിയമബോധത്തിന്റെ പര്യായമാണ്. നിയമത്തില്‍ സ്വയം ബന്ധിക്കുന്നതിന്റെ പ്രതീകമായാണ് ഗണപതിയുടെ കൈയിലെ പാശത്തെ കാണിക്കുന്നത്.
കൈയില്‍ മോദകം: മോദകം (ലഡ്ഡു) സന്തോഷം പ്രദാനം ചെയ്യുന്ന വസ്തുവാണ്. ലഡ്ഡു ഉണ്ടാക്കുവാന്‍ കടല പൊടിച്ച് നനച്ചു കുതിര്‍ക്കണം. എങ്കില്‍ മാത്രമേ അത് പ്രിയപദാര്ത്ഥമായി മാറ്റാനാവൂ. ഇതു പോലെ ജ്ഞാനിയായ വ്യക്തിക്കും അനേകം കാഠിന്യങ്ങളും ദുരാരോപണങ്ങളും സങ്കടങ്ങളും നേരിടേണ്ടി വരുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവര്‍ക്ക് തപസ്സ് അനുഷ്ഠിക്കേണ്ടി വരുന്നു. ജീവിച്ചിരിക്കേ മരിക്കേണ്ടി വരുന്നു. ഇതുവഴി അവരില്‍ അധികാധികം മാധുര്യവും ജ്ഞാനരസവും നിറയുന്നു. അപ്പോള്‍ സ്വയം യോഗ്യരായി മാറുന്നു. മറ്റുള്ളവരേയും അവര്‍ യോഗ്യരാക്കി മാറ്റുന്നു. കൈയില്‍ മോദകം കാണിക്കുക എന്നത് ജ്ഞാനനിഷ്ഠ, ജ്ഞാനരസം എന്നിവയാല്‍ ലഭ്യമാകുന്ന സ്ഥിതിയുടെ പ്രതീകമാണ്. ജ്ഞാനത്തിലൂടെ പ്രാപ്തമാകുന്ന സഫലതയുടെ സൂചകവുമാണ് മോദകം. മോദകം കൈയില്‍ തന്നെ സൂക്ഷിക്കുന്നത് അര്‍ത്ഥമാക്കുന്നത് സ്തുതി, മഹിമ, സഫലത എന്നിവയാല്‍ ഉണ്ടാകുന്ന ഗര്‍വിനെ ആന്തരിക രൂപത്തില്‍ സ്വീകരിച്ചാലും അതിന്റെ ആന്തരിക രസത്താല്‍ മദോന്മത്തരാകുന്നില്ല എന്നാണ്.
വരദമുദ്ര: ഗണപതിയുടെ ഒരു കൈ സദാ വരദമുദ്രയാല്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നതിനു കാരണം ജ്ഞാനിയായ വ്യക്തി മേല്‍പ്പറഞ്ഞ ലക്ഷണങ്ങളാല്‍ ധാരണ ചെയ്തവനാകുന്നു എന്നാണ്. അവര്‍ മറ്റുള്ളവര്‍ക്ക് നിര്‍ഭയത, ശാന്തിയുടെ വരദാനം എന്നിവ നല്കുന്നതില് കഴിവുള്ളവരായി തീരുന്നു. അത്രയ്ക്ക് മഹത്വമുള്ളവരായി അവര്‍ മാറുന്നു. അതിനാല്‍ വരദ മുദ്രയുള്ള കൈ, ജ്ഞാനനിഷ്ഠ സ്ഥിതിയുടെ, പരകാഷ്ഠയുടെ പ്രതീകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: