ന്യൂദല്‍ഹി:മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദത്തില്‍ നിന്നും പുറത്തുപോകാന്‍ ദല്‍ഹിയിലെ ഹനുമാന് ക്ഷേത്രത്തില്‍ ഹനുമാന് കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ച് നവ്നീത് റാണ എംപിയും എംഎല്‍എയായ ഭര്‍ത്താവ് രവി റാണയും.
ഉദ്ധവ് താക്കറെയുടെ വസതിയ്ക്ക് മുന്പില് ഹനുമാന് കീര്‍ത്തനം ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന എംപി നവ്നീത് കൗറിനെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്ത് 14 ദിവസത്തോളം ശിവസേന സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. ജയില്‍ മോചിതരായ ശേഷമാണ് നവ്നീത് കൗര്‍ എംപിയും എംഎല്‍എയായ ഭര്‍ത്താവും ദല്‍ഹിയില്‍ ഓള്‍ഡ് ഹനുമാന് ക്ഷേത്രത്തിലെത്തി ഉദ്ധവ് താക്കറെ അധികാരത്തില്‍ നിന്നും പുറത്തുപോകാന്‍ ഹനുമാന് കീര്‍ത്തനം ചൊല്ലി പ്രാര്‍ത്ഥിച്ചത്. കൂടെയുള്ളവരും ഹനുമാന് കീര്‍ത്തനം ചൊല്ലി. പിന്നീട് ജയ് ശ്രീറാം മുഴക്കി.
ഹനുമാന് കീര്‍ത്തനം ചൊല്ലിയ ശേഷം നവ്നീത് റാണ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ചു:”ഞാന്‍ അഴിമതിക്കെതിരെ പോരാടും. മഹാരാഷ്ട്രയില്‍ അഴിമതിയുടെ ശ്രീലങ്കയാണ് ഉദ്ധവ് താക്കറെ സൃഷ്ടിച്ചിരിക്കുന്നത്. ഈ അഴിമതിയുടെ ശ്രീലങ്കെയ്ക്കെതിരെ യുദ്ധം ഉടന്‍ ആരംഭിയ്ക്കും. ഉദ്ധവ് താക്കറെ ഹിന്ദുത്വത്തിന് എതിരാണ്. ഇദ്ദേഹത്തില്‍ ഹിന്ദുത്വ എന്തെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ അദ്ദേഹം ഹനുമാന് കീര്‍ത്തനം ചൊല്ലി റാലി തുടങ്ങുമായിരുന്നു. ബോംബെ കോര്‍പറേഷനുമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുന്ന ഉദ്ധവിനും അവിടുത്തെ അഴിമതിയില്‍ പങ്കുണ്ട്. ഈ അഴിമതി തുറന്നു കാണിക്കുന്നതുവരെ ഞാന്‍ പിന്മാറില്ല”.
“ആര്‍ക്കും തന്നെ ഹനുമാന് കീര്‍ത്തനം ചൊല്ലുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനാവില്ല. ഹനുമാന് കീര്‍ത്തനം ചൊല്ലിയതിന് ഞങ്ങളെ 14 ദിവസമാണ് ജയിലിലടച്ചത്. ശിവസേന ഇപ്പോള്‍ കോണ്‍ഗ്രസ് സേന ആയിരിക്കുകയാണ്. ശിവസേന ഹിന്ദുത്വ മറന്നിരിക്കുന്നു. ഇപ്പോള്‍ എല്ലാവരും മോദിയോടൊപ്പമാണ്”- നവ്നീത് റാണ എംപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: