കൊച്ചി: മഹാരാജാസ് കോളേജിലെ വിവാദ പരീക്ഷ വീണ്ടും വിവാദത്തിലേക്ക്.അന്ന് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് പരീക്ഷ നടന്നതെങ്കില്‍ ഇന്ന് മെഴുകുതിരി വെളിച്ചത്തിലാണ് Â നടന്നത്.കോളേജിലെ ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ മെഴുകുതിരിവെട്ടത്തില്‍ നടന്നത്.
വൈദ്യതി മുടങ്ങി ക്ലാസ് മുറികളില്‍ ഇരുട്ട് പടര്‍ന്നതോടെ അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മെഴുകുതിവെട്ടത്തില്‍ പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയത്.എന്നാല്‍ ഈ പരീക്ഷ എഴുത്ത് വളരെ ദുരിതമാണെന്നാണ് കുട്ടികള്‍ പറയുന്നത്്.അന്ന് മൊബൈലിന്റെ വെട്ടത്തിലാണ് പരീക്ഷ നടന്നത്.വിദ്യാര്‍ത്ഥികളെ മൊബൈലിന്റെ വെളിച്ചത്തില്‍ പരീക്ഷ എഴുതിച്ചത് വിവാദമായിനാല് പരീക്ഷ റദ്ദാക്കിയിരുന്നു.വെളിച്ചക്കുറവുളള മുറികളില്‍ പരീക്ഷനടത്തരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
എന്നാല്‍ രണ്ട് ബാച്ചുകളുടെ പരീക്ഷ ഒരുമിച്ച് നടത്തേണ്ടി വന്നു.പരീക്ഷ നടത്തിയ റൂംനമ്പര്‍ 21ലും, 22ലുമാണ് വെളിച്ചം പ്രശ്നമായത്.ഈ മുറികളില്‍ വെളിച്ചക്കുറവുളളത് കൊണ്ട് അക്കാദമിക്് ബ്ലോക്കിലേക്ക് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ ജീവനക്കാര്‍ക്ക് പരീക്ഷ സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടുളളതുകൊണ്ട് പരീക്ഷ വീണ്ടും പഴയ ക്ലാസ് മുറികളില്‍ തന്നെ നടത്താല്‍ തീരുമാനിച്ചത്.ഇത് കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുളള അനാസ്ഥകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
കോളേജില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും അത് പ്രവര്‍ത്തിപ്പിക്കാനോ, അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനോ കോളേജ് ഗവേണിങ്ങ് കൗണ്ടസില്‍ ശ്രമിക്കാറില്ല.അതിനാലാണ് ഈ ദുരിതം ഉണ്ടാകുന്നത്.ഇത് കോളേജിന് തന്നെ നാണക്കേടായിരിക്കുകയാണ്.എന്നാല്‍ പെട്ടെന്നുണ്ടായ വൈദ്യുതിതടസ്സവും, പരീക്ഷനടന്ന ക്ലാസ് മുറിയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തത് കൊണ്ടുമാണ് മെഴുകുതിരി നല്‍കിയതെന്ന് പ്രന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: