ചെന്നൈ: ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വഴി ഇനി സംസ്കൃതത്തിലേയ്ക്കും പരിഭാഷ സാധ്യമാകും. സംസ്കൃതമടക്കം എട്ട് ഭാഷകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. ‘സംസ്കൃതം നമ്പര്‍ വണ്‍ ആണ്. ഏറ്റവും കൂടുതല്‍ അഭ്യര്‍ത്ഥനകള്‍ വരുന്നത് ആ ഭാഷയ്ക്ക് വേണ്ടിയാണ്. അതുകൊണ്ട് ഒടുവില്‍ അത് ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ ഗൂഗിള്‍ റിസര്‍ച്ചിന്റെ സീനിയര്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ഐസക് കാസ്വെല് പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രഥമ ഭാഷകളും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആസാമീസ്, ഭോജ്പുരു, ദോഗ്രി, കൊങ്കണി, മൈഥിലി, മിസോ. മണിപ്പൂരി ഭാഷകളാണ് സംസ്കൃതത്തിന് പുറമേ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സ്വീകരിച്ചത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് സ്വീകരിച്ച ഇന്ത്യന്‍ ഭാഷകളുടെ എണ്ണം 19 ആയി. ലോകത്തെ വിവിധഭാഷകളില്‍ നിന്ന് പരസ്പരം പരിഭാഷപ്പെടുത്താനുള്ള സാങ്കേതികതയാണ് ഗൂഗിള്‍ ട്രാന്സ്ലേറ്റിനെ ജനപ്രിയമാക്കിയത്. 24 പുതിയ ഭാഷകളാണ് കഴിഞ്ഞ ദിവസം പട്ടികയില്‍ പുതിയതായി ചേര്‍ത്തത്. ഇതോടെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റില്‍ ഉപയോഗിക്കുന്ന ഭാഷകളുടെ എണ്ണം 133 ആയി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: