കൊച്ചി: തനിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടുവെന്ന് ആരോപിച്ച് ഇടതു സഹയാത്രികയും കോളേജ് അധ്യാപികയുമായ ദീപാ നിശാന്ത് നല്കിയ കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. അധ്യാപികയുടെ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് എടുത്ത കേസിനെതിരേ തിരുവനന്തപുരം സ്വദേശി ബിജു നായരുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്. ഫേസ്ബുക്ക് പോസ്റ്റിട്ട് Â ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് അധ്യാപിക പരാതിയില്‍ അരോപിച്ചിരുന്നത്. Â
Â
2018 ആണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. മോദി സര്‍ക്കാരിനും ബിജെപിയ്ക്കും വോട്ട് ചെയ്ത വോട്ടര്‍മാരെ അപമാനിച്ചുകൊണ്ട് എച്ച്.പി. ഇന്ത്യ ജീവനക്കാരനായിരുന്ന ദീപക് ശങ്കരനാരായണന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റ് ദീപ നിശാന്ത് അതേപടി കോപ്പിയടിച്ച് പോസ്റ്റിയിരുന്നു. പോസ്റ്റ് വിവാദമായതോടെ എച്ച്.പി. കമ്പനി തന്നെ രംഗത്ത് എത്തുകയും തങ്ങളുടെ നിലപാടല്ല ദീപക് ശങ്കരനാരായണന് പറഞ്ഞതെന്ന് വ്യക്തമാക്കുകയും ഇയാളെ ജോലിയില്‍ നിന്നും പിരിച്ച് വിടുകയും ചെയ്തിരുന്നു. Â
Â
ദീപക് ശങ്കരനാരായണന് പോസ്റ്റ് പിന്‍വലിച്ചിട്ടും ദീപ നിശാന്ത് ഈ അധിക്ഷേപ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് നിലനിര്‍ത്തി. ഇതേത്തുടര്‍ന്ന് ദീപാ നിശാന്തിനെതിരേ നിയമനടപടിക്ക് താന്‍ മുന്‍കൈയെടുക്കും എന്നതരത്തില്‍ ബിജു ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. ഇതിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുകാട്ടിയാണ് ബിജുവിനെതിരേ ദീപാ നിശാന്ത് പരാതിനല്‍കിയത്. ഈ പാരാതിക്കെതിരെ നിയമപരമായി തന്നെ ബിജു നീങ്ങി. കെട്ടിച്ചമച്ച കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതില്‍ ഹര്‍ജിനല്‍കി. ഈ ഹര്‍ജിയിലാണ് കേസിന്റെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: