എന്‍. രാധാകൃഷ്ണന്
(ശുഭാനന്ദ ദര്‍ശനം വേദാന്ത സാംസ്കാരിക മാസിക മാനേജിങ് എഡിറ്ററാണ് ലേഖകന്‍)
ആത്മബോധോദയ സംഘ സ്ഥാപകന്‍ ശുഭാനന്ദ ഗുരുദേവന്റെ 140-ാം Â പൂരം ജന്മനക്ഷത്ര മഹാമഹം ഇന്ന് വരെ മാവേലിക്കര, ചെറുകോല്‍ ശ്രീ ശുഭാനന്ദാശ്രമത്തില്‍ Â നടക്കും.
അന്യായമായ ജാത്യാചാരങ്ങളുടെ മൂര്‍ധന്യത്താല്‍ ഏറെ ഭീതിദവും കലുഷിതവുമായ അന്തരീക്ഷത്തിലായിരുന്നു ശുഭാനന്ദ ഗുരുദേവന്റെ ജനനം. ക്രിസ്തുവര്‍ഷം എണ്ണൂറാമാണ്ട് മുതലാണ് ജാത്യാചാരങ്ങള്‍ കേരളത്തില്‍ നടപ്പാക്കി തുടങ്ങിയത്. ഇതുമൂലം പന്ത്രണ്ടു ശതാബ്ദത്തോളം അയിത്തം, അടിമത്തം മുതലായ ദുര്‍വൃത്തികളുടെയും ദുരാചാരങ്ങളുടെയും ഫലമായി ഒരു വിഭാഗം ജനങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ദുരിതവും വിവരണാതീതമാണ്. ജാതി വ്യവസ്ഥകള്‍ നടപ്പാക്കിയ രണ്ടാം ചേരവംശ രാജാക്കന്മാര്ക്ക് ശേഷം കേരളം ഭരിച്ച സാമൂതിരിമാര്‍, കൊച്ചി രാജാക്കന്മാര്, വേണാട്ടരചന്മാര്, തിരുവിതാംകൂര്‍ മഹാരാജാക്കന്മാര് ഇവരെല്ലാം തന്നെ ഈ നിയമങ്ങള്‍ അനുസ്യൂതം Â തുടര്‍ന്നു. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായത് പത്തൊന്‍പത്, ഇരുപത് നൂറ്റാണ്ടുകളിലായി കേരളത്തില്‍ രൂപം കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ് . Â
ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഈ പ്രസ്ഥാനങ്ങളുടെ Â സദുദ്ദേശ്യം മനസ്സിലാക്കിയും പ്രജകളുടെ കണ്ണുനീര് കണ്ടും 1936ല്‍ ചരിത്ര പ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോഴാണ് കേരളത്തില്‍ ജാതിവ്യവസ്ഥയുണ്ടാക്കിയ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നത്. ഈ വിളംബരത്തിനു പിന്നില്‍ ശുഭാനന്ദ ഗുരുദേവന് വഹിച്ച ത്യാഗോജ്വലമായ പങ്കിനെ അന്നുള്ള ചരിത്രകാരന്മാര് ആരും രേഖപ്പെടുത്തിക്കണ്ടില്ല. എന്നാല്‍ അതിനുശേഷം 85 വര്‍ഷം പിന്നിട്ടപ്പോള്‍ ഈ അവസ്ഥക്ക് ഏറെ മാറ്റം ഉണ്ടായി. ചരിത്രകാരന്മാരായ പി. ഗോവിന്ദപിള്ള, ജോര്‍ജ് തഴക്കര എന്നിവര്‍ അടുത്ത കാലത്ത് ശുഭാനന്ദ ഗുരുദേവന്റെ നാമം ചരിത്രത്തിന്റെ ഭാഗമാക്കി. Â
1882 ഏപ്രില്‍ 28 ന് (1057 മേടം 17) മാവേലിക്കരയ്ക്ക് സമീപമുള്ള കുട്ടമ്പേരൂര്‍ എന്ന സ്ഥലത്ത് പൂരം നക്ഷത്രത്തിലാണ് ശുഭാനന്ദഗുരുദേവന്റെ ജനനം. തിരുവല്ല താലൂക്കില്‍ ബുധനൂര്‍ പടിഞ്ഞാറുംമുറിയില്‍ കുലായ്ക്കല്‍ വീട്ടില്‍ കൊച്ചുനീലിയും തിരുവല്ല താലൂക്കില്‍ പടിഞ്ഞാറേ വെണ്‍പാ
ല മുറിയില്‍ മലയില്ത്തറ എന്ന സാംബവഭവനത്തിലെ പണ്ഡിതനും ജ്യോതിശ്ശാസ്ത്ര നിപുണനുമായിരുന്ന ഇട്ട്യാതിയുമായിരുന്നു മാതാപിതാക്കള്‍. നാരായണന് എന്നായിരുന്നു പേരിട്ടത്. ഏഴാം വയസ്സില്‍ നാരായണന് ഒരു മഹാദര്‍ശനവും അന്തരംഗത്തിളക്കവും ഉണ്ടായി. അമ്മയുടെ മരണത്തെ തുടര്‍ന്ന് പന്ത്രണ്ടാം വയസ്സില്‍ അദ്ദേഹം നാടും വീടും ഉപേക്ഷിച്ച് അവധൂത വൃത്തി സ്വീകരിച്ചു. തന്റെ ഉള്ളില്‍ വാസമായ മഹാകിരണങ്ങളുടെ പൊരുള്‍ തേടി പല ദിവ്യന്മാരെയും സംന്യാസിമാരെയും പണ്ഡിതന്മാരെയും ഒക്കെ സമീപിച്ചെങ്കിലും ആര്‍ക്കും അതിനുത്തരം നല്‍കാനായില്ല. യാഥാസ്ഥിതികരായ പല പണ്ഡിതരും ജാതിയുടെ പേരില്‍ ഒഴിവാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ദിവ്യത്വം മനസ്സിലാക്കിയ ക്രിസ്തീയ സഹോദരങ്ങള്‍ Â ക്രിസ്തു മാര്‍ഗ്ഗത്തിലേക്ക് അടുപ്പിച്ചു. അങ്ങനെ പത്തൊന്‍പതാം വയസ്സില്‍ പാപ്പന് പത്രോസ് എന്ന പേരില്‍ ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ചു. എന്നാല്‍ അവിടേയും താന്‍ തേടിക്കൊണ്ടിരിക്കുന്ന സത്യവസ്തുവിനെ കാണാന്‍ സാധ്യമല്ലെന്നു മനസ്സിലാക്കിയ ശുഭാനന്ദ ഗുരുദേവന് 28-ാം വയസ്സില്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. Â
വീണ്ടും അവധൂതവൃത്തി സ്വീകരിച്ചു. ഇന്നത്തെ ഇടുക്കി ജില്ലയുടെ ഉള്‍വനങ്ങളിലും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത പര്‍വ്വത ശൃംഗങ്ങളിലും എത്തി ധ്യാനവും മനനവും തപസ്സുമായി കഴിഞ്ഞു. തന്നില്‍ വാസമുറപ്പിച്ചിട്ടുള്ള പഞ്ചമഹാകിരണങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ അനുഭവങ്ങള്‍, അര്‍ത്ഥവ്യാപ്തി, ഗഹനമായ വ്യാഖ്യാനങ്ങള്‍ ഇവയൊക്കെ അശരീരികളായും ദര്‍ശനങ്ങളായും ലഭിക്കാന്‍ തുടങ്ങി. അങ്ങനെ കൂടുതല്‍ തെളിവുള്ള നിഗമനങ്ങളിലേക്കും അനുഭവജ്ഞാനങ്ങളിലേക്കും എത്തിച്ചേര്‍ന്നു. തന്റെ സത്യാന്വേഷണം കൊണ്ട് ഒട്ടുമിക്ക സംശയങ്ങളും മാറിയെങ്കിലും സ്വര്‍ഗ്ഗവും നരകവും എവിടെ നിന്നും ഉത്ഭവിക്കുന്നു തുടങ്ങിയ സമസ്യകള്‍ക്ക് ഉത്തരം ലഭിക്കുന്നതിനും ശേഷിക്കുന്ന ചില അശക്തികള്‍ മാറിക്കിട്ടുന്നതിനുമായി അശരീരികളുടെയും മറ്റും അടിസ്ഥാനത്തില്‍ പീരുമേടിനടുത്തുള്ള കരിന്തരുവി അമ്പലപ്പാറ മലമുകളില്‍ തപസ്സാരംഭിച്ചു. ബാഹ്യലോകവുമായി തീരെ Â ബന്ധമില്ലാത്ത അവസ്ഥയില്‍ ജീവന് നിലനിര്‍ത്താന്‍ വേണ്ടി മാത്രം ആഹാര നീഹാരാദികള്‍ സ്വീകരിച്ചുകൊണ്ട് രണ്ടു വര്‍ഷവും 11 മാസവും 22 Â ദിവസവും നീണ്ടുപോയി ആ തപസ്. സ്വര്‍ഗ്ഗവും നരകവും ഉത്ഭവിക്കുന്നത് തന്നില്‍ തന്നെയെന്ന് അനുഭവമായി. സര്‍വ്വ അശക്തികളും മാറി. തപസ്സിന്റെ പൂര്‍ത്തീകരണ വേളയില്‍ ആത്മബോധമുദിച്ച ഗുരുനാഥന് ‘ശുഭാനന്ദന്’ എന്ന നാമധേയം സ്വീകരിച്ചുകൊണ്ട് ലോകരക്ഷാര്‍ത്ഥം Â തപോവനം വിട്ടിറങ്ങി. Â Â Â Â
ജാതിമതഭേദങ്ങളാല്‍ മനുഷ്യര്‍ അന്യോന്യം ബന്ധമില്ലാതെ സ്വാര്‍ത്ഥതയില്‍ മുഴുകി അധര്‍മ്മികളായി Â വസിക്കുന്നതാണ് മാനവജനതയുടെ ദുഃഖത്തിനുള്ള പ്രധാന കാരണമെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ഈ മായാശക്തിയോട് പടപൊരുതുവാന്‍ തീരുമാനിച്ചു. അക്കാലത്തെ വിവിധ മതാചാര്യന്മാരെയും പണ്ഡിതന്മാരെയും സമീപിച്ച് അവരുടെ ആദര്‍ശത്തെക്കുറിച്ചും അവ നടപ്പില്‍ വരുത്തുന്ന മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഗുരുനാഥന് ആരാഞ്ഞു. എന്നാല്‍ അവയൊന്നും സത്യത്തിനോട് അടുക്കുന്നില്ലെന്നു ബോധ്യമായി. Â
മഹാശക്തിയുടെ തിരുകല്‍പ്പന അനുസരിച്ച് അദ്ദേഹം തന്റെ ആദര്ശകര്മ്മങ്ങള്ക്ക് Â തുടക്കമിട്ടുകൊണ്ട് ചെന്നിത്തല, ചെറുകോല്‍ പ്രദേശങ്ങളില്‍ 1918 നവംബറില്‍ എത്തിച്ചേര്‍ന്നു. മാറാരോഗങ്ങളും മാനസികപ്രശ്നങ്ങളും മൂലം നിരാലംബരായി കഴിഞ്ഞിരുന്ന അനേകം പേരുടെ ജീവിതം വെറും തിരുശബ്ദത്താലും നാമനിയമാദികള് പാലിച്ചുകൊണ്ടുള്ള ജീവിത ക്രമങ്ങളാലും ആനന്ദഭരിതമാക്കി. ജാതിമതഭേദങ്ങള്‍ ലേശവുമില്ലാതെ ഏവരെയും ഒരുമിച്ചു നി
ര്‍ത്തിക്കൊണ്ട് ആത്മതത്ത്വങ്ങള്‍ നിറഞ്ഞു കവിയുന്ന അനുഗ്രഹപ്രഭാഷണങ്ങളാലും മനോജ്ഞമായ കീര്ത്തനാലാപനത്താലും ഭക്ത ഹൃദയങ്ങളെ ആകര്‍ഷിച്ചു. അങ്ങനെ അനേകം കുടുംബങ്ങള്‍ ജാതി മത ഭേദമില്ലാതെ അദ്ദേഹത്തിന്റെ ശിഷ്യര്‍ ആയിത്തീര്‍ന്നു. ജനങ്ങളെ നന്നാക്കിയും ഒന്നാക്കിയും ആത്മബോധമുള്ളവരായി വളര്‍ത്തിക്കൊണ്ടു വന്ന് ഏവര്‍ക്കും ജന്മമുക്തിയേകുവാന് സഹായകമായി വര്‍ത്തിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് ‘ആത്മബോധോദയ സംഘം’ എന്ന പേരില്‍ ഒരു ആദര്‍ശ കൂട്ടായ്മ Â രൂപീകരിച്ചു. അതിന്റെ ആദ്യപടിയായി മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമവും കല്ലിമേല്‍ ശുഭാനന്ദാശ്രമവും പണികഴിപ്പിച്ചു.
ആത്മബോധോദയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ ഒരു അധികാര പത്രം ശ്രീനാരായണഗുരു, ശുഭാനന്ദഗുരുദേവന് നല്കി അനുഗ്രഹിച്ചു. ഈ ആത്മബന്ധം ശ്രീനാ
രായണ ഗുരു സമാധിയാകും വരെ നിര്‍വിഘ്നം തുടര്‍ന്നു. ഗുരുദേവനുമായി ആത്മബന്ധം സ്ഥാപിച്ചതിന്റെ ഫലമായി എ. കെ. ഗോവിന്ദദാസിനെ പോലെയുള്ള അനേകം മഹത്വ്യക്തികളെ ശിഷ്യരായി ലഭിച്ചു. ആത്മബോധോദയ സംഘത്തിന്റെ വളര്‍ച്ചയിലുണ്ടായ ആനന്ദം പങ്കുവയ്ക്കുവാനായി ഗുരുദേവന്റെ താത്പര്യ പ്രകാരം 480 ല്‍പരം ശിഷ്യന്മാരുമൊത്തുള്ള ഒരു തീര്‍ത്ഥയാത്ര ശിവഗിരിയിലേക്ക് ഗുരുനാഥന് സംഘടിപ്പിച്ചു. Â
മാവേലിക്കര കണ്ണമംഗലത്ത് എ.കെ. ഗോവിന്ദദാസിന്റെയും മറ്റും ശ്രമഫലമായി മാവേലിക്കര കൊട്ടാരത്തിലെ രാമവര്‍മ്മരാജാ ആര്‍ട്ടിസ്റ്റ് തിരുമേനി, പ്രാണവാനന്ദ സരസ്വതി സ്വാമികള്‍, മാര്‍ ഇവാനിയോസ് മെത്രാപോലിത്താ, ശിവഗിരി ധര്‍മ്മതീര്‍ത്ഥസ്വാമികള്‍ മുതലായ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ ഒരു സര്‍വ്വമത സമ്മേളനം സംഘടിപ്പിക്കുവാന്‍ ഗുരുനാഥന് സാധിച്ചു. ഭക്തജനങ്ങളുടെ സഹകരണത്തോടെ ചെറുകോല്‍ ശുഭാനന്ദാശ്രമത്തിന്റെ നവീകരണം 1932 ല്‍ ശുഭാനന്ദ ഗുരു നിര്‍വ്വഹിച്ചു. 1918 ല്‍ രൂപീകരിച്ച ആത്മബോധോദയ സംഘത്തിന് ഔദ്യോഗിക പദവി നല്കുവാന് 1932 മെയ് Â 6ന് മാവേലിക്കര ചെറുകോല്‍ ശുഭാനന്ദാശ്രമം ആസ്ഥാനമാക്കി 144/1107 നമ്പറിലുള്ള സംഘമായി രജിസ്റ്റര്‍ ചെയ്തു.
1935 നവംബര്‍ 10 ന് ഗാന്ധിജി തട്ടാരമ്പലത്തിലെത്തിയപ്പോള് അദ്ദേഹത്തെ വേദിയില്‍ സ്വീകരിക്കുന്നതിനുള്ള മുഖ്യചുമതല ശുഭാനന്ദഗുരുദേവനായിരുന്നു. ആത്മബോധോദയ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു് ഗുരുനാഥന് നടത്തിയ പ്രഭാഷണം കേട്ട് സംപ്രീതനായ ഗാന്ധിജി സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ചെറിയ തുക നല്കി.
മാവേലിക്കര കല്ലിമേല്‍ ആശ്രമത്തില്‍ നിന്നും 101 സംന്യാസികളുമായി 1935ല്‍ കാല്‍നടയായി യാത്രതിരിച്ച് തിരുവനന്തപുരത്തെത്തിയ ഗുരുനാഥന് ഡോ. പല്പുവിന്റെയും മറ്റും സഹായത്തോടെ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിനെ മുഖം കാണിച്ച് താണജാതിക്കാര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന് അപേക്ഷിച്ചു. ഇക്കാര്യം ബന്ധപ്പെട്ടവരുമായി ആലോചിച്ച് വേണ്ടത് ചെയ്യാമെന്ന് Â രാജാവ് ഉറപ്പു നല്കി. അതിനു ശേഷം, 1936ല്‍ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം മഹാരാജാവ് പുറപ്പെടുവിച്ചു. ചരിത്രം ആദ്യം തമസ്കരിച്ചുവെങ്കിലും ഈ വിളംബരം നടപ്പാക്കുന്നതിന് പിന്നില്‍ ഗുരുനാഥന് വഹിച്ച ത്യാഗോജ്ജ്വലമായ പങ്ക് അവിസ്മരണീയമാണ്.
1950 ജൂലൈ 29ന് എണ്ണമറ്റ ത്യാഗകഥകളുടെ ചരിത്രം Â വിരചിച്ചുകൊണ്ട് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വച്ച് ശുഭാനന്ദ ഗുരുദേവന് മഹാസമാധി പ്രാപിച്ചു. കൊറ്റാര്‍കാവ് ശുഭാനന്ദാശ്രമത്തില്‍ സമാധി ഇരുത്തി. Â ഇന്നിപ്പോള്‍ Â ബ്രഹ്മശ്രീ ദേവാനന്ദജി ഗുരുദേവനില്‍ കൂടി ഭക്തലോകത്തിന്റെ അമ്പോറ്റിയായി ഏകത്വമെന്ന ബോധം ഏവര്‍ക്കും ഒരുപോലെ നല്‍കിക്കൊണ്ട് ആത്മബോധത്തെ പരന്മാരില്‍ പ്രകാശിപ്പിക്കുകയാണ് ഗുരുനാഥന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: