Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യന്ത്രങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍

യന്ത്രങ്ങള്‍ക്ക് കൊടുക്കുന്നശ്രദ്ധയുടെ ഒരംശമെങ്കിലുംകുടുംബാംഗങ്ങള്‍ക്കുംസുഹൃത്തുക്കള്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍അവിടെപിന്നെ കുടുംബബന്ധങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
May 9, 2022, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

മക്കളേ,

മനുഷ്യന്‍ യന്ത്രങ്ങളെ അമിതമായി ആശ്രയിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. പല്ലു തേയ്‌ക്കുന്നതിനും വ്യായാമത്തിനും വരെ യന്ത്രങ്ങളെ ആശ്രയിക്കുന്നു. യന്ത്രങ്ങള്‍ നിശ്ചലമായ ഒരു ദിവസത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും നമ്മള്‍ അശക്തരാണ്. ഒരു കാര്യം നമ്മള്‍ മറക്കരുത്. യന്ത്രങ്ങള്‍ നല്ല സേവകരാണ്. എന്നാല്‍ യന്ത്രങ്ങള്‍ യജമാനന്മാരായാലുള്ള അവസ്ഥ വളരെ അപകടകരമാണ്.

മൊബൈലില്‍ കണ്ണുംനട്ട് നടക്കുമ്പോഴും മൊബൈലില്‍ സംസാരിച്ച് നടക്കുമ്പോഴും ട്രെയിനിടിച്ചും ബസ്സിടിച്ചും ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം കുറച്ചൊന്നുമല്ല. മനുഷ്യന്‍ യന്ത്രങ്ങള്‍ക്ക് എത്രമാത്രംഅടിപ്പെട്ടുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഒട്ടേറെ അനുഭവങ്ങള്‍ നമ്മള്‍ദിവസവും കേള്‍ക്കാറുണ്ട്. ഒരാള്‍ മൊബൈലില്‍ നോക്കിക്കൊണ്ട് നടന്നുനടന്ന് സ്വന്തം ഫ്‌ളാറ്റാണെന്നുചിന്തിച്ച് മറ്റൊരുഫ്‌ളാറ്റില്‍ കയറി, അവിടത്തെ സോഫയിലിരുന്നു. അപ്പോഴും അയാള്‍ മൊബൈലില്‍ സന്ദേശങ്ങള്‍ അയയ്‌ക്കുന്ന തിരക്കിലായിരുന്നു. അവിടുത്തെ വീട്ടമ്മ മൊബൈല്‍ ഫോണില്‍ ഫെയിസ്ബുക്ക് നോക്കിക്കൊണ്ടുതന്നെ ഒരു കപ്പ് ചായ അയാളുടെ മുമ്പില്‍വെച്ചു. തന്റെ ഭര്‍ത്താവാണ് വന്നതെന്ന ധാരണയിലാണ് ചായ കൊടുത്തത്. അവര്‍ തിരിച്ചു പോയി മൊബൈല്‍ ഫോണില്‍ത്തന്നെ മുഴുകിയിരുന്നു. ചായകൊണ്ടുവന്നത് തന്റെ ഭാര്യയല്ലെന്ന് അയാളും അറിഞ്ഞതേയില്ല. ഒരു കൈകൊണ്ട് ചായ എടുത്ത് കുടിക്കുമ്പോഴും അയാളുടെശ്രദ്ധ മൊബൈല്‍ഫോണില്‍ തന്നെയായിരുന്നു. കുറച്ചുനേരം കഴിഞ്ഞ് ആ വീടിന്റെ യഥാര്‍ത്ഥ ഗൃഹനാഥന്‍ തന്റെ മൊബൈല്‍ ഫോണില്‍ വാര്‍ത്തകള്‍ നോക്കിക്കൊണ്ട് ്അകത്തേയ്‌ക്കു കയറിവന്നു. താന്‍ പതിവായി ഇരിയ്‌ക്കുന്ന സ്ഥലത്ത് മറ്റൊരാളിരിയ്‌ക്കുന്നത് ഇടംകണ്ണില്‍പെട്ട ഉടനെ അയാള്‍ ഉപചാരപൂര്‍വ്വം പറഞ്ഞു, ‘ക്ഷമിക്കണം, ഞാന്‍ ഫ്‌ളാറ്റുതെറ്റിക്കയറിയതാണ്.’ ഇതാണ് ഇന്നത്തെസ്ഥിതി.

യന്ത്രങ്ങള്‍ക്ക് കൊടുക്കുന്നശ്രദ്ധയുടെ ഒരംശമെങ്കിലുംകുടുംബാംഗങ്ങള്‍ക്കുംസുഹൃത്തുക്കള്‍ക്കുംസഹപ്രവര്‍ത്തകര്‍ക്കുംനല്‍കാന്‍ കഴിയുന്നില്ലെങ്കില്‍അവിടെപിന്നെ കുടുംബബന്ധങ്ങള്‍ക്ക് എന്ത് അര്‍ത്ഥമാണുള്ളത്. ഇന്നുനമ്മുടെ ബന്ധങ്ങള്‍ ഏറെയുംപോക്കറ്റിലൊതുങ്ങുന്നകൈഫോണിലെ നമ്പരുകളോടു മാത്രമാണ്. മനുഷ്യനെമുഖാമുഖം കാണാനുള്ളകണ്ണുനമുക്കുനഷ്ടമായിരിക്കുന്നു. ലോകവുമായിനമുക്കുള്ള ബന്ധം യന്ത്രങ്ങള്‍ വഴി മാത്രമാകുമ്പോള്‍ നമ്മുടെജീവിതത്തെനിര്‍ജ്ജീവമായ യന്ത്രത്തിന് പണയപ്പെടുത്തുകയാണ് നമ്മള്‍ചെയ്യുന്നത്. യന്ത്രങ്ങളോടുള്ളആശ്രയംകൂടിയപ്പോള്‍ നമ്മുടെജീവിതംതന്നെ യാന്ത്രികമായി. സ്‌േനഹവുംസൗഹൃദവുംകൂട്ടായ്മയുമൊക്കെനമ്മുടെജീവിതത്തില്‍നിന്ന് ചോര്‍ന്നുപോയിരിക്കുന്നു.

ജീവിതം യന്ത്രങ്ങള്‍ക്ക് അധീനമായപ്പോള്‍ ആദ്യം ബലിയാടായത് നമ്മുടെ ആരോഗ്യം തന്നെയാണ്. നമുക്കിന്ന് ഇല്ലാത്ത അസുഖങ്ങളില്ല. നാല്പതുവയസ്സു കടക്കുന്നതിനു മുമ്പുതന്നെ ജീവിതശൈലീരോഗങ്ങള്‍ നമ്മളെ പിടികൂടുന്നു. ഇതിനു പ്രധാന കാരണം വ്യായാമക്കുറവാണ്. വ്യായാമം ചെയ്യാനായി ഒരു കിലോമീറ്റര്‍ ദൂരെയുള്ള ജിമ്മിലേയ്‌ക്കു പോകാന്‍ കാര്‍ അന്വേഷിക്കുന്നവരാണ് ഇന്നത്തെ യുവാക്കള്‍. Â

അമ്മയുടെ ചെറുപ്പകാലത്ത് കുട്ടികളൊക്കെ സ്‌ക്കൂളിലേയ്‌ക്കു നടന്നു പോകുമായിരുന്നു. ഇന്ന് അച്ഛനമ്മമാര്‍ സ്വന്തം വാഹനത്തിലോ സ്‌ക്കൂള്‍ ബസ്സിലോ കുട്ടികളെ സ്‌ക്കൂളിലെത്തിയ്‌ക്കുന്നു. മാത്രമല്ല, ഇന്നുകുട്ടികള്‍ തുറന്നസ്ഥലത്ത് ഒരുമിച്ചുചേര്‍ന്നു കളിക്കുന്നതും കുറവാണ്. പലപ്പോഴും അവര്‍ വീഡിയോ ഗെയിമുകളില്‍ മുഴുകിയിരിക്കുന്നു. ക്രിക്കറ്റിലും ഫുട്ബാളിലും താല്പര്യമുള്ള പല കുട്ടികളും ഇലക്‌ട്രോണിക് കളിക്കോപ്പുകളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് പഴയ തലമുറയിലെ കുട്ടികളെ അപേക്ഷിച്ച് അവര്‍ക്ക് വ്യായാമം കുറവാണ്. സൂര്യപ്രകാശവും വേണ്ടത്ര കിട്ടുന്നില്ല. Â

പണ്ട് കുട്ടികള്‍ക്ക് ഇന്നത്തെപ്പോലെ വിലകൂടിയ കളിക്കോപ്പുകള്‍ കിട്ടാറില്ല. എന്നാല്‍ അവര്‍ക്ക് ധാരാളംകൂട്ടുകാര്‍ ഉണ്ടായിരുന്നു. കൂട്ടുകാരുണ്ടായിരിക്കുക, അവരുമായി സമയം ചെലവഴിക്കുക, അവരുമൊത്ത് കളിക്കുക ഇവയൊക്കെ ബാല്യത്തില്‍ വളരെ പ്രധാനമാണ്. അവയുടെ അഭാവം കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കും. കുട്ടികള്‍ വളരുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗുരുതരമാകുന്നു.

അയല്‍പക്കക്കാരോടോ ബന്ധുമിത്രാദികളോടോ ഒരു ബന്ധവുമില്ലാതെ ജീവിച്ച ഒരാളുടെ കഥ അടുത്തകാലത്ത് അമ്മ കേള്‍ക്കുകയുണ്ടായി. രണ്ടായിരത്തിലധികം ഫേസ്ബുക്ക് സുഹൃത്തുക്കള്‍ അയാള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അയാളുടെ മരണം അവരിലൊരാളും അറിഞ്ഞതേയില്ല. ആരും അയാളെ തേടി വന്നതുമില്ല. മരിച്ച് പലദിവസം കഴിഞ്ഞശേഷം അധികാരികള്‍ ആ ശവശരീരം കണ്ടെടുത്ത് സംസ്‌കരിച്ചപ്പോഴും ആ ചടങ്ങില്‍ പങ്കെടുക്കാന്‍ ഒരാളും ഉണ്ടായിരുന്നില്ല. Â

ശാസ്ര്തസാങ്കേതികരംഗത്ത് നമ്മള്‍ അസാമാന്യമായ വളര്‍ച്ച കൈവരിക്കുമ്പോള്‍, നമ്മുടെ കണ്ടുപിടുത്തങ്ങളും നമ്മള്‍ സൃഷ്ടിക്കുന്ന യന്ത്രങ്ങളും നമുക്കുതന്നെ ശാപമായി മാറാതിരിക്കാന്‍ ജാഗ്രതപുലര്‍ത്തിയേ മതിയാവൂ. എന്തും ആവശ്യത്തിനു മാത്രമാണെങ്കില്‍ നല്ലതുതന്നെ. Â

പക്ഷെ അമിതമായാല്‍ എന്തുംഅപകടകരമാണ്. ആ യാഥാര്‍ത്ഥ്യമുള്‍ക്കൊണ്ട് യന്ത്രോപയോഗങ്ങളില്‍ വിവേകവും നിയന്ത്രണവും കൊണ്ടുവരണം. പ്രത്യേകിച്ചും വളര്‍ന്നുവരുന്ന ഇളംതലമുറയ്‌ക്ക് ആയുസ്സും ആരോഗ്യവും സ്‌നേഹപൂര്‍ണ്ണമായ ജീവിതവും നഷ്ടമാകാതിരിക്കണമെങ്കില്‍ യന്ത്രങ്ങളുടെ പ്രയോജനവും ദോഷവും തിരിച്ചറിഞ്ഞുകൊണ്ട് വളരാന്‍ നമ്മള്‍ അവരെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു.

Tags: മൊബൈല്‍ ഫോണ്‍ഇലക്ട്രോണിക്‌സ്മാതാ അമൃതാനന്ദമയിദേവി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ആകര്‍ഷണീയമായ വില; ഒരു ടിബി സ്റ്റോറേജുമായി റിയല്‍മി; 60 സീരിസ് 5ജി വിപണിയിലേക്ക്

Kottayam

മൊബൈല്‍ മോഷണം; ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

India

റായ്പൂരില്‍ 7600 കോടി രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും ഉദ്ഘാടനവും നിര്‍വഹിച്ച് മോദി; ആദിവാസി മേഖലകളില്‍ വികസനത്തിന്റെ കൂടുതല്‍ സാധ്യതകള്‍

Technology

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 5ജി സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ റിലയന്‍സ്; ‘ഗംഗ’ ഫോണുകളുടെ പ്രഖ്യാപനം ഈ വര്‍ഷാവസാനം

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

വിംബിള്‍ഡണ്‍: യാനിക് സിന്നര്‍-അല്‍കാരസ് കിരീടപ്പോര്

ഇംഗ്ലണ്ട് ടെസ്റ്റ്: രാഹുല്‍ ചിറകില്‍ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies