മോസ്കോ: തെക്കന്‍ ഉക്രൈനില്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്ന് റഷ്യ. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ അടുത്ത അനുയായിയും മുതിര്‍ന്ന നേതാവുമായ ആന്‍ഡ്രെ ടുര്‍ചക് ആണ് ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് ഒരു പ്രമുഖ റഷ്യന്‍ നേതാവ് ഉക്രൈന് സംബന്ധിച്ചുള്ള റഷ്യയുടെ അഭിപ്രായം പരസ്യമാക്കുന്നത്.
റഷ്യ കീഴടക്കിയ തെക്കന്‍ ഉക്രൈന് നഗരമായ ഖെര്‍സോണില്‍ പര്യടനം നടത്തുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ ഈ അഭിപ്രായപ്രകടനം നടത്തിയത്. ‘ഇവിടെ റഷ്യക്കാരും ഉക്രൈന്‍കാരും ഒന്നിച്ച് ജീവിക്കുകയും ഭാവിയില്‍ പുരോഗതിയിലേക്ക് മുന്നേറുമെന്നും’ ആന്‍ഡ്രെ ടര്‍ചുക് പറയുന്നു.
ഉക്രൈനില്‍ റഷ്യ ആദ്യം കീഴടക്കിയ നഗരമാണ് ഖെര്‍സോണ്‍. ഇവിടെ ഇപ്പോള്‍ മരുന്ന്, ഭക്ഷണം, മറ്റ് അത്യാവശ്യസാധനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ക്ഷാമം ഉണ്ട്. യുദ്ധം അവസാനിച്ചാല്‍ ഇവിടെ റഷ്യ എല്ലാം എത്തിക്കുമെന്ന് ആന്‍ഡ്രെ പറഞ്ഞു. Â ഖെര്‍സോണ്‍ എന്ന നഗരത്തിന് പുറമെ മരിയുപോളും പിടിച്ചതായി റഷ്യ അവകാശപ്പെട്ടിട്ടുണ്ട്. മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യക്കാര്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്സ്ക്, ലോഹാന്‍സ്ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി Â ബന്ധിപ്പിക്കാന്‍ കഴിയും.
ഇതിനിടെ അമേരിക്കയ്ക്കെതിരെ വലിയ ആരോപണങ്ങള്‍ റഷ്യ ഉയര്‍ത്തുകയാണ്. യുദ്ധത്തില്‍ റഷ്യയ്ക്ക് ഒട്ടേറെ ജനറല്‍മാരെ നഷ്ടപ്പെട്ടു. ഇവരെ വധിച്ചത് യുഎസ് നല്കിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് റഷ്യ യുഎസിനെതിരെ ഉയര്‍ത്തുന്ന ഒരു ആരോപണം. ഏകദേശം 21200 റഷ്യന്‍ സൈനികരെ ഈ കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ കൊന്നൊടുക്കിയെന്ന് ഉക്രൈന് അവകാശവാദം ഉന്നയിക്കുന്നു. എന്തായാലും പ്രധാനപ്പെട്ട ജനറല്‍മാര്‍ നഷ്ടപ്പെട്ടത് റഷ്യയെ സംബന്ധിച്ചിടത്തോളം തീരാനഷ്ടമാണ്. ഇതിന് പിന്നില്‍ തീര്‍ച്ചയായും യുഎസിന്റെ കരങ്ങളുണ്ടെന്നാണ് റഷ്യയുടെ വാദം. Â
രണ്ടാമത്തെ ആരോപണം കരിങ്കടലില്‍ റഷ്യയുടെ കപ്പലായ മോസ്കവയെ ആക്രമിച്ച് മുക്കിയതിന് പിന്നിലും യുഎസിന്റെ കരങ്ങളുണ്ടെന്നാണ് റഷ്യയുടെ ബലമായ സംശയം. സാധാരണ ഉക്രൈനെപ്പോലുള്ള ഒരു രാജ്യത്തിന് റഷ്യയുടെ ഈ കപ്പലിന്റെ Â സ്ഥാനം കൃത്യമായി കണ്ടുപിടിച്ച് ആക്രമിക്കാന്‍ കഴിയില്ല. ഇതിന് പിന്നില്‍ യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരിക്കുമെന്ന് റഷ്യ പറയുന്നു. തീപ്പിടിത്തത്തെ തുടര്‍ന്നുള്ള പൊട്ടിത്തെറിയിലാണ് റഷ്യയുടെ പ്രധാന കപ്പല്‍ മുങ്ങിയത്. നെപ്റ്റ്യൂണ്‍ എന്ന കപ്പല്‍ വേധ മിസൈല്‍ ഉപയോഗിച്ചാണ് റഷ്യയുടെ കപ്പല്‍ തകര്‍ത്തതെന്നാണ് ഉക്രൈന്റെ അവകാശവാദം. എന്നാല്‍ ഇത് റഷ്യ സമ്മതിക്കുന്നില്ല. റഷ്യന്‍ നാവിക സേനയുടെ മൂന്നാമത്തെ വലിയ കപ്പലാണിത്. Â
ഇതോടെ അമേരിക്കയും ഉക്രൈന് പക്ഷത്ത് നിലയുറപ്പിച്ച് ശക്തമായി റഷ്യയ്ക്കെതിരെ ഇടപെടുന്നു എന്നാണ് വെളിവാകുന്നത്. അങ്ങിനെ വന്നാല്‍ അത് ഒരു മൂന്നാം ലോകയുദ്ധത്തിലേക്ക് തിരിയുമോ എന്ന ആശങ്കയും ചില വിദഗ്ധര്‍ പങ്കുവെയ്ക്കുന്നു.Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: