ജബല്‍പൂര്‍: കാമുകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 13 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ മുന്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മധ്യപ്രദേശ് ഹൈക്കോടി കുറ്റവിമുക്തനാക്കി. 2008ലാണ് സംഭവം നടന്നത്.ഗോത്രവിഭാഗക്കാരനും എംബിബിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയുമായ ചന്ദ്രേഷ് മാര്‍സ്കോളിനെ(34)ആണ് മോചിപ്പിക്കാന്‍ ഡിവിഷന് ബെഞ്ച് വിധിച്ചത്. ചന്ദ്രേഷിന്റെ വിദ്യാഭ്യാസവും, കരിയറും യുവത്വവും ജയില്‍ തീര്‍ക്കേണ്ടി വന്നതിനാല്‍ നഷ്ടപരിഹാരമായി 42 ലക്ഷം രൂപ നല്‍കാനും കോടതി അനുമതയായി. 90 ദിവസത്തിനുളളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് നല്‍കണമെന്നും കോടതി വിധിച്ചു.
Â
ഭോപ്പാലിലെ ഗാന്ധി മെഡിക്കല്‍ കോളേജില്‍ ചന്ദ്രേഷ് അവസാനവര്‍ഷ എംബിബിഎസിന് പഠിക്കുമ്പോഴാണ് കൊലപാതകം നടന്നത്. മലയോര സുഖവാസ കേന്ദ്രമായ പച്ച്മര്ഹിയില് ചന്ദ്രേഷിന്റെ കാമുകിയുടെ മൃതദേഹം കണ്ടെത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍, ക്യാംപസ് രാഷ്ട്രീയത്തിന്റെ പേരില്‍ ചന്ദ്രേഷിനോട് ശത്രുത ഉണ്ടായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥി ഹേമന്ത് ചന്ദ്രേഷിനെതിരെ മൊഴി നല്കി. Â
Â
സംഭവത്തിന് മൂന്ന് ദിവസം മുന്‍പ് ചന്ദ്രേഷ് ഹേമന്തിന്റെ കാര്‍ കൊണ്ടുപോയി എന്നും കൊലപാതകവുമായി ഇതിന് ബന്ധമുണ്ടെന്നും പറഞ്ഞു. പച്ച്മര്ഹിയിലേക്ക് ഒപ്പം പോയ ഹേമന്തിന്റെ ഡ്രൈവറും ഇതു ശരിവെച്ചതോടെ ചന്ദ്രേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.തുടര്‍ന്ന് സെഷന്‍സ്കോടതി ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിനെതിരെ ചന്ദ്രേഷ് അപ്പീല്‍ നല്‍കിയിരുന്നു.അന്വേഷണത്തില്‍, കേസില്‍ അട്ടിമറി ഉണ്ടായതായി ഹൈക്കോടതി കണ്ടെത്തി.
ചന്ദ്രേഷിനോടുളള മുന്‍വൈരാഗ്യം മൂലം ഭോപ്പാല്‍ ഐജിയായിരുന്ന ശൈലേന്ദ്ര ശ്രീവാസ്തവയെ സ്വാധിനീച്ച് ഹേമന്ത് അന്വേഷണം അട്ടിമറിച്ചെന്നും, ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്ക് ഉണ്ടോ എന്ന് സംശയിക്കുന്നതായി ഡിവിഷന് ബെഞ്ച് അറിയിച്ചു. Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: