അഡ്വ. ബി. ഗോപാലകൃഷ്ണന്
(ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)
ലൗജിഹാദ് ഉണ്ടോ എന്ന ചോദ്യത്തിന് Â നിയമസഭയിലും കോടതിയിലും ഇല്ല എന്ന് Â ഉത്തരം ഉണ്ടായേക്കാം. നിയമനിര്‍മ്മാണ സഭകളിലെ പദാവലികളിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ വകുപ്പുകളിലും ലൗജിഹാദ് എന്നൊന്ന് കാണാനിടയില്ല. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് വ്യത്യസ്തമാണ്. ലൗജിഹാദ് ഒരു Â പ്രത്യയശാസ്ത്രത്തിന്റെ കെണിയാണ്. പണം കൊടുത്തും പ്രണയം നടിച്ചും ഇസ്ലാമികേതര മതങ്ങളെ തകര്‍ക്കുന്നതാണ് ഈ പ്രത്യയശാസ്ത്രം.
ജനസംഖ്യ വര്‍ധനവിനുവേണ്ടിയുള്ള ആധുനിക ഇസ്ലാമിക് അധിനിവേശത്തിന്റെ പ്രണയതന്ത്രമാണ് ഈ പ്രത്യയശാസ്ത്രം. ഭാരതത്തെ മതപരമായി കീഴടക്കാന്‍ കഴിയില്ലെന്ന് ബോധ്യമായ ബ്രിട്ടീഷുകാര്‍ ഭാരതീയന്റെ മസ്തിഷ്കത്തില്‍ ആംഗ്ലോഫീലിക് വൈറസ് സൃഷ്ടിച്ചുകൊണ്ടാണ് ഇംഗ്ലീഷ് അധിനിവേശത്തിന് വിത്തുപാകിയതെങ്കില് ഇസ്ലാമിക് അധിനിവേശം ജനസംഖ്യാവര്ധനവിലൂടെയാണ് ഇന്ത്യയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നത്. രണ്ടും വൈദേശിക അധിനിവേശത്തിന്റെ യുദ്ധമുറകളാണ്. സൂര്യനസ്തമിക്കാത്ത രാജ്യം സൃഷ്ടിക്കാനായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുകളിലെ അധിനിവേശമെങ്കില്‍ എണ്ണബലത്തിലും തിണ്ണബലത്തിലും ചന്ദ്രനുദിക്കുന്ന രാജ്യം സൃഷ്ടിക്കാനാണ് ഇസ്ലാമിക് അധിനിവേശം ലക്ഷ്യമിടുന്നത്. 2040 ല്‍ ഇന്ത്യയെ ലക്ഷ്യമാക്കി ധൃതഗതിയില്‍ നടക്കുന്ന അന്താരാഷ്ട്ര ഇസ്ലാമിക് ഗൂഢാലോചനയുടെ തായ്വേരില്‍ നിന്ന് പൊട്ടിമുളച്ച വിഷച്ചെടിയുടെ നാമ്പാണ് കേരള മണ്ണില്‍ പ്രകടമാക്കുന്ന ലൗജിഹാദ്. Â
എന്താണ് ലൗജിഹാദ്?
പ്രണയം നടിച്ച് വഞ്ചന കാട്ടി തട്ടിക്കൊണ്ടു പോയി മതപരിവര്‍ത്തനം നടത്തുമ്പോള്‍ പ്രണയവിവാഹം മറയാക്കപ്പെടുന്നു. സന്തതിപരമ്പരകളെ സൃഷ്ടിക്കുകയെന്നതാണ് ഇതിന്റെ ഗൂഢലക്ഷ്യം. ലെബനനും സ്വീഡനും അര്‍മേനിയയും അടക്കം പല വിദേശരാജ്യങ്ങളിലും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ ഇത് പ്രാ
വര്ത്തികമാക്കിയിട്ടുണ്ട്. മ്യാന്മറില് ബുദ്ധമതസ്ത്രീകളായിരുന്നു ഇരകള്‍. Â സിഖ് സമുദായത്തിലും മുസ്ലീം അധിനിവേശത്തിന് സിഖ് പെണ്‍കുട്ടികളെ ഉപയോഗിച്ചതിനെതിരെ സിഖ് സംഘടനകള്‍ രംഗത്ത് വന്നിരുന്നു. Â
ബുദ്ധമതം മാത്രം ഉണ്ടായിരുന്ന മ്യാന്മറിലും ഈ ജനവിഭാഗം പെരുകിയിരിക്കുന്നു. Â സര്വ്വമതസമഭാവനയോടെ എല്ലാവര്ക്കും പരിരക്ഷയും പരിപ്രേക്ഷ്യവും നല്കിയ ഹിന്ദുവിശ്വാസികള്‍ സ്വന്തം സംസ്കാരത്തിന്റെ മഹത്വവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് കൈമാറാന്‍ വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കാത്തതും ലൗജിഹാജിന്റെ കെണിയില്‍ കുടുങ്ങാന്‍ കാരണമാണ്.
ലൗജിഹാദിലെ ഇരുമ്പുമറ
സൗഹൃദം നടിച്ച് ഇരകളെ കെണിയില്‍ വീഴ്ത്തുകയാണ് ആദ്യ കടമ്പ. കെണിയുടെ പ്രത്യയശാസ്ത്രം ഇരക്കിഷ്ടപ്പെട്ടത് ഒരുക്കിവെക്കുക എന്നതാണല്ലോ. ഇരയെ പിടിക്കുക, ഇരയ്ക്ക് ഇഷ്ടപ്പെട്ടത് കെണിയിലൊരുക്കുക എന്നത് തീവ്രവാദികളായ മാരീച കാമുകന്മാരുടെ പദ്ധതിയാണ്. സുന്ദര സ്വപ്നങ്ങളിലേക്ക് വേട്ടക്കാരന് നയിക്കുമ്പോള്‍ മതവും വിശ്വാസവും വേട്ടക്കാരന്റെ ഇഷ്ടത്തിന് വിട്ടുകൊടുക്കുന്നു. പ്രണയിനികളായി മാറിയ പെണ്‍കുട്ടികളെല്ലാം എന്തുകൊണ്ട് മതം മാറുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുമ്പോഴാണ് സ്നേഹത്തിന്റെ ഇരുമ്പ് മറക്കുള്ളില്പ്പെട്ട ഇരകളുടെ നിസ്സഹായാവസ്ഥ ബോധ്യമാകുന്നത്. Â
കേരള ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരനാണ് ലൗജിഹാദിലെ മാരീച പ്രേമത്തിന്റെ ഇരുമ്പ് മറയെക്കുറിച്ചും ഇരയെ പിടിക്കാനുള്ള മധുരം നിറച്ച കെണിയെക്കുറിച്ചും വാചാലനായത്. 2009 ഡിസംബര്‍ ഒമ്പതിന് രണ്ടു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റിയ കേസില്‍ ഷഹന്‍ഷാ, എം.എം. സിറാജുദ്ദീന് എന്നീ പ്രണയതട്ടിപ്പുകാരുടെ കേസ്സിലെ ജാമ്യഹര്‍ജിയിലെ വിധിന്യായത്തിലാണ് ലൗ ജിഹാദിന്റെ തട്ടിപ്പ് വെളിപ്പെടുത്തിയത്. 2009 ഒക്ടോബര്‍ 25ന് മാതൃഭൂമി പത്രത്തില്‍ പ്രണയത്തിന്റെ പേരില്‍ കേരളത്തില്‍ ഇസ്ലാമിക് മതപരിവര്‍ത്തനം വ്യാപകമായി നടക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജേക്കബ്ബ് പുന്നൂസിന്റെ പ്രസ്താവന പ്രസിദ്ധീകരിച്ചിരുന്നു. നാലു വര്‍ഷംകൊണ്ട് നാലായിരത്തിലധികം ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനത്തിന് Â വിധേയരാക്കിയെന്നും ഹിന്ദുക്കളെ മാത്രമല്ല ക്രൈസ്തവരെയും തീവ്രവാദികള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന കാര്യവും കേരള പോലീസ് ഭംഗ്യന്തരേണ കോടതിയെ അറിയിച്ചിരുന്നു. ഈ കാര്യം Â മനസ്സിലാക്കി മുഖ്യമന്ത്രി അച്യുതാനന്ദന് പ്രണയ തട്ടിപ്പിലെ മതപരിവര്‍ത്തനത്തെക്കുറിച്ച് പരസ്യമായി പരാമര്‍ശിച്ചിരുന്നു.
ലൗജിഹാദിലെ വാദപ്രതിവാദങ്ങള്‍
ലൗജിഹാദ് എന്നൊരു സംഘടനയോ സംഘടനാ ശാസ്ത്രമോ കേരളത്തില്‍ നിലവിലില്ലെന്ന കേരള പോലീസിന്റെ നിഗമനം ശരിയാണ്. ലൗജിഹാദ് ഒരു സംഘടനയല്ല. പ്രേമത്തിലൂടെ സാധ്യമാക്കുന്ന പദ്ധതിയാണ്. ഹൈക്കോടതിയിലും നിയമസഭയിലും ലൗജിഹാദ് Â എന്ന സംഘടനയില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും നിരപരാധികളായ പെണ്‍കുട്ടികള്‍ നിസ്വാര്‍ത്ഥപ്രേമം എന്ന് തെറ്റിദ്ധരിച്ച് കപട പ്രേമത്തിന്റെ ഇരുമ്പുമറയില്‍ അകപ്പെടുന്ന സംഭവങ്ങള്‍ നിര്‍ബാധം നടക്കുന്നു. പ്രണയകാപട്യത്തിലെ മതപരിവര്‍ത്തനത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും മാധ്യമങ്ങളും പോലീസും രാഷ്ട്രീയക്കാരും കോടതിയും പറയുന്നുണ്ടെങ്കിലും ആര്‍ക്കും സംഘടനാപരമായി തെളിയിക്കാന്‍ കഴിയുന്നില്ലെന്നാണ് പോലീസിന്റെ വാദം. പ്രണയത്തില്‍ മതം മാറിയ പെണ്‍കുട്ടികള്‍ ചിലത് പറയുന്നു. ചിലത് പറയുന്നില്ല. ഭയമാണോ ഇതിന് കാരണം എന്ന് കണ്ടെത്തേണ്ട പോലീസ് പലപ്പോഴും നിസ്സംഗത പാലിക്കുന്നതിന്റെ പിന്നില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ്. കോടതിയുടെ നിരീക്ഷണത്തിനൊടുവില്‍ ഭര്‍ത്താവിന്റെ കൂടെ വിട്ടയക്കുന്നതു മാത്രമാണ് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്.
മതം മാറിയ ശേഷം ലൗജിഹാദിലെ കാപട്യം തിരിച്ചറിഞ്ഞ് തിരികെ വന്ന പെണ്‍കുട്ടികളുടെ വാക്കുകള്‍ക്ക് മാധ്യമങ്ങളും പോലീസും വിലകല്പ്പിക്കുന്നതുപോലുമില്ല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആര്ഷസമാജത്തില് ലൗജിഹാദിന്റെ പ്രണയത്തട്ടിപ്പില്നിന്നും രക്ഷപ്പെട്ട നിരപരാധികളായ എത്രയോ പെണ്‍കുട്ടികളുണ്ട്. ഇവരുടെ വാദങ്ങളും അനുഭവങ്ങളും മാധ്യമങ്ങളും മതേതര സമൂഹവും ചര്‍ച്ച ചെയ്യാന്‍ ഇപ്പോഴും തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആര്ഷസമാജത്തിലെ നിരവധി പെണ്‍കുട്ടികളുമായി ഈ ലേഖകന്‍ നേരിട്ട് സംസാരിച്ചിരുന്നു. ഇനിയുള്ള തങ്ങളുടെ ജീവിതം ആര്‍ഷസംസ്കൃതിക്ക് ഉഴിഞ്ഞുവെച്ചിരിക്കുന്നു എന്നാണ് ഇവരെല്ലാം പറഞ്ഞത്. Â ജസ്റ്റിസ് കെ.ടി. ശങ്കരന് വിശദമായ പഠനത്തിലൂടെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും അച്യുതാനന്ദനും ജേക്കബ്ബ് പുന്നൂസും തുറന്നു പറഞ്ഞതുമായ ലൗജിഹാദ് എന്ന പ്രണയ കെണിയെ സ്വതന്ത്രമായ മിശ്രവിവാഹമായി കാണണമെന്ന സിപിഎം-കോണ്‍ഗ്രസ്സ് രാഷ്ട്രീയ പ്രതിവാദം അപകടകരമായ സാമൂഹിക അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കും.
സിപിഎം-കോണ്‍ഗ്രസ്സ് രാഷ്ട്രീയകാപട്യം
മതം മാറിയാലും മനുഷ്യനെ കൊന്നാലും ക്ഷേത്രങ്ങള്‍ തച്ചുടച്ചാലും സമൂഹത്തെ മയക്കുമരുന്നിന് അടിമപ്പെടുത്തിയാലും ഞങ്ങള്‍ക്ക് വലുത് സംഘടിത വോട്ടുബാങ്കിന്റെ പിന്തുണയോടെയുള്ള രാഷ്ട്രീയ കസേരയാണെന്നുള്ളതാണ് ലൗജിഹാദിലെ അധികാര രാഷ്ട്രീയം. സിപിഎമ്മും കോണ്‍ഗ്രസ്സും മതതീവ്രവാദികളുമായി നടത്തുന്ന രാഷ്ട്രീയ ബാന്ധവമാണ് ലൗജിഹാദ് അടക്കമുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നത്. Â പോപ്പുലര്‍ ഫ്രണ്ട് എന്ന മതതീവ്രവാദ സംഘടന ഇക്കാര്യത്തിലും പ്രതിസ്ഥാനത്തുണ്ട്. സംഘപരിവാറിനെ നേരിടാന്‍ പോപ്പുലര്‍ ഫ്രണ്ടുമായി സിപിഎം സഖ്യമുണ്ടാക്കണമെന്ന് മാര്‍ക്സിസ്റ്റ് ബുദ്ധിജീവി കെ.ഇ.എന്‍. ആവശ്യപ്പെട്ടുകഴിഞ്ഞു. ഭൂരിപക്ഷ വര്‍ഗ്ഗീയതയാണ് ഏറ്റവും വലിയ അപകടമെന്ന് പ്രസ്താവിച്ച മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്ററുടെ മനോനിലയും മതഭീകരവാദികള്ക്കൊപ്പമാണ്. അധികാരം കിട്ടണം. മോദിയെയും ബിജെപിയെയും സംഘപരിവാറിനെയും തടയണം. ഇതിന് മതതീവ്രവാദികളായും മതഭീകരസംഘടനകളുമായും വേദിയും ഭരണവും പങ്കിടാന്‍ കേരളത്തില്‍ ഭരണപ്രതിപക്ഷങ്ങള്‍ ശ്രമിക്കുമ്പോള്‍ സംഘടിത വോട്ടിന് തീവ്രവാദബന്ധമുണ്ടെങ്കിലും കുഴപ്പമില്ല എന്നാണ് ഇവരുടെ വാദം.
ക്രൈസ്തവസഭയുടെ ആശങ്ക
ലൗജിഹാദിനെക്കുറിച്ചുള്ള ക്രൈസ്തവസഭയുടെ ആശങ്ക പരിഹരിക്കാന്‍ എന്തുകൊണ്ട് സര്‍ക്കാരും പ്രതിപക്ഷവും തയ്യാറാകുന്നില്ലെന്ന വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ പ്രസ്താവന ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. Â ലൗജിഹാദിന്റെ കെണിയില്‍ ഇരകള്‍ക്ക് വേണ്ടി മയക്കുമരുന്ന് ഒരുക്കിവെക്കുന്നുണ്ടെന്നുള്ള പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ അഭിപ്രായത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലും തയ്യാറാകാതിരുന്ന ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ ബിഷപ്പിനെയും ക്രൈസ്തവ സഭയെയും പരസ്യമായി അപമാനിക്കാനാണ് മത്സരിച്ചത്. ബിഷപ്പിനെതിരെ ക്രിമിനല്‍ കേസ്സെടുത്ത സര്‍ക്കാര്‍, പാലാ ബിഷപ്പ് ഹൗസിലേക്കു അക്രമം നടത്താനെത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഒരക്ഷരം ഉരിയാടിയില്ല. Â
ലൗജിഹാദും ലഹരിജിഹാദും ഉണ്ടെന്നുള്ളത് വസ്തുതയാണെന്നും ഈ കാര്യം വസ്തുനിഷ്ടമായി അന്വേഷിക്കണമെന്നും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ പെരുന്തോട്ടവും ആവശ്യപ്പെട്ടു. ലൗജിഹാദ് ഇല്ലെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോള്‍ ഒരു വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രണയത്തില്‍ വീഴ്ത്തി എങ്ങോട്ട് കൊണ്ടുപോകുന്നു? എന്താണ് ഇവരുടെ അവസ്ഥ എന്ന് അന്വേഷിക്കണമെന്നാണ് ബിഷപ്പ് മാര്‍ പെരുന്തോട്ടം ആവശ്യപ്പെട്ടത്. വോട്ട്ബാങ്ക് ലക്ഷ്യമാക്കി മുസ്ലീംപ്രീണനം നടത്തുന്നതിന്റെ ഭാഗമാണ് മതതീവ്രവാദികള്‍ക്കെതിരെ അന്വേഷണം നടത്താത്തതെന്നും അദ്ദേഹം പറയുന്നു. ലൗജിഹാദില്‍ സമഗ്ര അന്വേഷണം വേണമെന്നും കോടഞ്ചേരിയിലെ മാതാപിതാക്കളുടെ ആശങ്ക ഗൗരവമായി പരിഗണിക്കണമെന്നുമാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ആവശ്യം. ലൗജിഹാദിന് നൂറുകണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പെണ്‍കുട്ടികളെ കടത്തി ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി മതംമാറ്റുന്നതായി നിരവധി തെളിവുകള്‍ സഭയ്ക്ക് ലഭിക്കുന്നുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് തുറന്നു പറഞ്ഞു. നിര്‍ഭാഗ്യമെന്നു പറയട്ടെ അരമനയില്‍ തെരഞ്ഞെടുപ്പു കാലത്ത് കയറി യിറങ്ങുന്ന സിപിഎം-കോണ്‍ഗ്രസ്സ് നേതാക്കള്‍ ക്രൈസ്തവസഭയുടെ ആശങ്ക പരിഹരിക്കാന്‍ ഇനിയും തയ്യാറായിട്ടില്ലെന്നു മാത്രമല്ല സഭയെ ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാനുമാണ് ശ്രമിക്കുന്നത്.
വിഷച്ചെടിയെ വേരോടെ പിഴുതെടുക്കണം
മതതീവ്രവാദികളുടെ രാജ്യവിരുദ്ധ നിലപാടിനെയും ലൗജിഹാദ് അടക്കമുള്ള സാമൂഹ്യദ്രോഹങ്ങളെയും നിര്‍ഭയം നിരന്തരം എതിര്‍ത്തു പോരാടുന്നത് കേരളത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയാണ്. രാഷ്ട്രീയത്തെക്കാള്‍ രാഷ്ട്രത്തിനാണ് പ്രസക്തിയെന്ന കാഴ്ചപ്പാടുള്ള ബിജെപി മതതീവ്രവാദികളുടെ രാജ്യവിരുദ്ധ ജിഹാദിനെതിരെ പോരാടുമ്പോള്‍ ക്രൈസ്തവസഭയടക്കം ആശങ്കാകുലരായ സമൂഹം ബിജെപിയോടൊപ്പം അണിചേരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. Â
ലോകം മുഴുവനും മതപരമായി കീഴ്പ്പെടുത്തി താലിബാനിസം നടപ്പാക്കാനുള്ള രാജ്യദ്രോഹികളുടെ ആസൂത്രിതമായ ശ്രമങ്ങളെ ഇല്ലാതാക്കാന്‍, സമൂഹത്തില്‍ ശാന്തിയും സമാധാനവും മതസൗഹൃദവും ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ ബിജെപിയോടൊപ്പം കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്. മതതീവ്രവാദമെന്ന വിഷച്ചെടിയുടെ തായ്വേര് പിഴുതെടുക്കാന്‍ ഈ കൂട്ടായ്മ ശക്തി പ്രാപിക്കുന്നതോടെ കഴിയുമെന്നുള്ളതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: