കൊച്ചി : സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടന് ധര്മ്മജന് ബോള്‍ഗാട്ടിക്കെതിരെ കേസെടുത്തു. ധര്‍മ്മജന്റെ ഉടമസ്ഥതയിലുള്ള Â മത്സ്യവില്പന ശാലയായ ധര്‍മ്മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയിലാണ് നടപടി. . കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്.
ആസിഫ് അലിയാര്(36) ആണ് ധര്‍മ്മജനെതിരെ കേസ് നല്‍കിയിരിക്കുന്നത്. കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് ധര്മ്മജന് ഉള്‍പ്പെടെ 10 പേര് വാക്കുനല്‍കിയതായും ഇതുപ്രകാരം പലതവണകളിലായി 43 ലക്ഷം രൂപ കൈപ്പറ്റിയിട്ടിട്ടുണ്ട്. ശേഷം ഫ്രാഞ്ചൈസി ലഭിക്കുകയും 2019 നവംബറില്‍ കോതംഗലത്ത് ഷോപ്പ് ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ 2020 മാര്‍ച്ചോടെ മത്സ്യ വിതരണം നിര്‍ത്തി. പിന്നീട് ഇതുസംബന്ധിച്ച് അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ഇതോടെ പരാതിക്കാരന് നഷ്ടപ്പെട്ട തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. തുടര്‍ന്ന് പരാതിക്കാരന് നേരിട്ട് കോടതിയെ സമീപിക്കുകയായിരുന്നു.ധര്മ്മജന് ഉള്‍പ്പെടെയുള്ളവര്‍ വിശ്വാസവഞ്ചന കാണിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കോടതി കൊച്ചി സെന്‍ട്രല്‍ പോലീസിനോട് കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ധര്മ്മജന് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുണ്ടെന്നും സെന്‍ട്രല്‍ പോലീസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: