കോട്ടയം: രോഗ നിര്‍ണയ ചികില്‍സാ രംഗത്ത് ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച നേട്ടവുമായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ റേഡിയോ ഡൈയഗ്നോസീസ് വിഭാഗത്തിനു കീഴിലുള്ള ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ്. തല മുതല്‍ കാലുവരെയുള്ള രക്തധമനികള്‍ അടഞ്ഞാല്‍ തുറക്കാനും രക്തസ്രാവമുണ്ടായാല്‍ തടയാനും കഴിയുന്ന ഡിജിറ്റല്‍ സബ്സ്ട്രാക്ഷന്‍ ആന്‍ജിയോഗ്രാഫി (ഡി.എസ്.എ) മെഷീനുപയോഗിച്ചുള്ള നൂതന രോഗനിര്‍ണയവും ഏറെ മികവാര്‍ന്ന ചികില്‍സയുമാണ് ഈ യൂണിറ്റ് വഴി നല്‍കുന്നത്.
ÂÂ
കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ് ആരംഭിച്ചത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആണ്. കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ് ഡോ. അശ്വിന് പത്മനാഭന് ആണ് ഈ യൂണിറ്റിന്റെ തലവന്‍. ഏതെങ്കിലും നിലയില്‍ അപകടം നേരിട്ട് ആന്തരിക രക്തസ്രാവവുമായി എത്തിയ നിരവധി പേരുടെ ജീവന് രക്ഷിക്കാന്‍ ഈ യൂണിറ്റ് ആരംഭിച്ചശേഷം കോട്ടയം മെഡിക്കല്‍ കോളേജിന് സാധിച്ചു. Â
Â
സ്ട്രോക്കിന് (പക്ഷാഘാതം) വികസിത രാജ്യങ്ങളില്‍ മാത്രം ലഭ്യമായി വരുന്ന നൂതന ചികില്‍സാരീതി മെക്കാനിക്കല്‍ ത്യോംബക്ട്ടമി ഈ യൂണിറ്റില്‍ ആരംഭിച്ചത് സംസ്ഥാനത്തെ ആരോഗ്യ മേഖലക്കുതന്നെ അഭിമാനിക്കാന്‍ വക നല്കുന്നു. മുന്‍പ് ശ്രീചിത്തിരപോലെയുള്ള ആശുപത്രികളില്‍ മാത്രം ചെയ്തു വന്നിരുന്ന തലച്ചോറിലെ ആര്‍ട്ടറികള്‍ കൂടിചേരുന്നതിനുള്ള ചികില്‍സയായ Arterioenous malformations(AVM) ഒന്നിലധികം പേര്‍ക്ക് വിജയകരമായി ചെയ്ത ഏക മെഡിക്കല്‍ കോളേജ് എന്ന നേട്ടം കോട്ടയത്തിനു നേടികൊടുത്തത് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റ് ആണ്.
തല തുറക്കാതെ രക്തസ്രാവത്തിനു ചികില്സിക്കുന്ന സെറിബ്രല്‍ കോയിലിംഗ് എന്ന നൂതന ചികില്‍സ 30 ലേറെ രോഗികള്‍ക്ക് നല്കാന് യൂണിറ്റിനു സാധിച്ചു. കാന്‍സര്‍ രോഗികള്‍ക്ക് അസുഖം ബാധിച്ച സ്ഥലത്തുമാത്രം കീമോതെറോപ്പി നടത്തുന്ന TACE ചികില്‍സ, ഓപ്പറേഷന് കൂടാതെ ട്യൂമര്‍ കരിച്ചുകളയുന്ന Cancev Related Fatique ചികില്‍സ, യുട്രസില്‍ നിന്നുണ്ടാകുന്ന രക്തസ്രാവത്തിനുള്ള Uterine Artery Embolisation പ്രൊസീജിയര്‍, മൂത്ര തടസം സര്‍ജറി കൂടാതെ ചെയ്യുന്ന പ്രോസ്റ്റേറ്റ് Â Artery Embolisation പ്രൊസീജിയര്‍ തുടങ്ങി കഴിഞ്ഞ ഒരു വര്‍ഷത്തിനകം തന്നെ 900 സര്‍ജറികളോളം യൂണിറ്റിന് നടത്താനായി. സ്വകാര്യ ആശുപത്രികളില്‍ അനേകലക്ഷം രൂപ ചെലവുവരുന്ന ചികിത്സകളാണ് ഇവയോരോന്നും. കാരുണ്യയുള്പ്പെടെയുള്ള ആനുകൂല്യങ്ങള്ക്കര്ഹതയുള്ളവര്ക്ക് ഒരു രൂപാ പോലും ചെലവില്ലാതെയാണ് മെഡിക്കല്‍ കോളേജിലെ ഈ അത്യാധു
നിക ചികില്‍സ സൗകര്യങ്ങള്‍ ലഭിക്കുന്നത്.
ÂÂ
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: