ബെംഗളൂരു: ഒരു ട്വിന്റിട്വന്റി മത്സരം പോലെ ചുരുക്കി, അതിവേഗത്തില്‍ ചരിത്രത്തെ വായനക്കാരുടെ മനസ്സില്‍ രസകരമായി പതിപ്പിക്കുന്ന പത്തുവയസ്സുകാരന്. അതാണ് മലയാളിയുമായ സാക് സംഗീത് എന്ന അത്ഭുത ബാലന്; ഇവന് ഇംഗ്ലീഷില്‍ രചിച്ച ചരിത്ര പുസ്തകത്തിന് ബ്രിട്ടനിലെ ഹാഷെറ്റ് എന്ന പ്രസിദ്ധീകരണസ്ഥാപനം അഡ്വാന്‍സായി നല്‍കിയത് ഒരു ലക്ഷം രൂപ!
കയ്യെഴുത്ത് നന്നാക്കാനാണ് സാക് അച്ഛന് മുന്നില്‍ ലേഖനങ്ങള്‍ എഴുതിത്തുടങ്ങിയത്. പിന്നീട് അതില്‍ ഹരം കയറി. അച്ഛനും അമ്മയും നടത്തുന്ന വിദേശയാത്രകളുടെ വിവരങ്ങള്‍ രണ്ടുപേരും വിശദമായി വിവരിച്ചുകൊടുക്കുമായിരുന്നു. ഇതാണ് സാകിനെ ചരിത്രം കൂടുതല്‍ മനസ്സിലാക്കാനുള്ള ത്രില്ലില്‍ എത്തിച്ചത്.
അച്ഛന് സംഗീത വര്ഗ്ഗിസില് നിന്നാണ് എഴുത്തിന്റെ ശീലം പകര്‍ന്നുകിട്ടിയത്. സംഗീത് വര്‍ഗ്ഗീസ് മൂന്ന് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ബ്രിട്ടീഷ് കമ്പനിയാണ് ഈ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരിയ്ക്കല്‍ അച്ഛന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ബ്രിട്ടീഷ് കമ്പനിയില്‍ നിന്നും ഒരു കാള്‍ വന്നു. അച്ഛനില്ലാത്തതിനാല്‍ സാക് സംഗീതാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. വിദേശിയായ പബ്ലിഷര്‍ പല കാര്യങ്ങളും ചോദിച്ച കൂട്ടത്തില്‍ സാകിന്റെ താല്പര്യങ്ങളും ചോദിച്ചു.
അന്നേരമാണ് ചരിത്രത്തിലുള്ള തന്റെ അഭിനിവേശം വിസ്തരിച്ച് സാക് പറഞ്ഞത്. ലോക ചരിത്രത്തിലെ പല പ്രധാന സംഭവവികാസങ്ങളും മൂന്നേ മൂന്ന് പോയിന്റുകളില്‍ വിവരിച്ചാല്‍ ആളുകള്‍ താല്പര്യത്തോടെ ചരിത്രം വായിക്കുമെന്ന തന്റെ ആശയം സാക് ആ ബ്രിട്ടീഷുകാരനുമായി പങ്കുവെച്ചു. സംഗതി സായിപ്പിന് ഇഷ്ടമായി. അങ്ങിനെയെങ്കില്‍ കുറച്ച് പേജുകള്‍ എഴുതി അയയ്ക്കാന്‍ പറഞ്ഞു. സാക് സംഗീത് തന്റെ കൈവശമുള്ള രചനകള്‍ അയച്ചുകൊടുത്തു. രചന വായിച്ച ശേഷം അവര്‍ രണ്ട് മണിക്കൂറോളം സാകുമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. മകന്റെ മിടുക്കില്‍ മതിപ്പുതോന്നിയ സംഗീത് വര്‍ഗ്ഗീസ് ഏതെങ്കിലും പേരുകേട്ട വിദേശ പ്രസിദ്ധീകരണത്തിന് കയ്യെഴുത്തുപ്രതി അയച്ചുനോക്കയാലോ എന്ന ആശയം മുന്നോട്ട് വെച്ചു. അങ്ങിനെ ഹാഷെറ്റ്, ഹാര്‍പ്പര്‍ കോളിന്‍സ് എന്നീ കമ്പനികള്‍ക്ക് അയച്ചുകൊടുത്തു. ഇരുകൂട്ടര്‍ക്കും സാക് സംഗീതിന്റെ ഉള്ളടക്കം ഇഷ്ടപ്പെട്ടു. ഒടുവില്‍ ഹാഷെറ്റുമായി കരാര്‍ ഒപ്പിട്ടു. അഡ്വാന്‍സായി അപ്പോള്‍ തന്നെ ഒരു ലക്ഷം രൂപ കിട്ടി. സാക് സംഗീതിന്റെ പുസ്തകരചനയ്ക്കുള്ള ആദ്യ പ്രതിഫലം.
ലോകചരിത്രം ആളുകള്‍ക്ക് വായിക്കുമ്പോള്‍ ബോറടിക്കുമെന്ന് സാക് സംഗീത് പറയുന്നു. അതിന് കാരണം ഒരു കാര്യം മനസ്സിലാക്കാന്‍ ആയിരക്കണക്കിന് പേജുകള്‍ വായിക്കേണ്ടിവരുന്നു എന്നതാണ്. ഇതിന് പകരമാണ് മൂന്ന് പോയിന്റുകള്‍ മാത്രമുള്ള കാപ്സ്യൂളാക്കി കൊടുക്കാന്‍ തീരുമാനിച്ചത്.
ആദ്യ ചരിത്രപുസ്തകത്തില്‍ 101 അധ്യായങ്ങളാണ് ഉള്ളത്. അലക്സാണ്ടര്‍ മുതല്‍ അശോകന് വരെയുള്ള ചക്രവര്‍ത്തിമാര്‍, കുരിശുയുദ്ധങ്ങള്‍, പുരാതന ഈജിപ്തിന്റെ കഥ, ചൈന എന്ന സാമ്രാജ്യം, ഭാരതീയ ചിന്തകന്‍ ചാണക്യന് മുതലായവരുടെ ജീവിതം, ഇറാനിലെ വിപ്ലവം തുടങ്ങി ഒരു ചരിത്രപ്രപഞ്ചം തന്നെ ചിമിഴില്‍ ഒതുക്കിയിരിക്കുകയാണ് സാക് സംഗീത് എന്ന ട്വിന്റി ട്വന്റി കാലത്തെ ചരിത്രകാരന്.വേള്‍ഡ് ഹിസ്റ്ററി ഇന്‍ ത്രീ പോയിന്റ്സ് എന്ന പുസ്തകം ഇപ്പോള്‍ ആമസോണിലും മറ്റും ചൂടപ്പമായി വിറ്റുപോകുന്നു.
ബെംഗളൂരുവില്‍ ഐജിസിഎസ്ഇ കേംബ്രിഡ്ജ് സ്കൂളിലാണ് സാക് സംഗീത് പഠിക്കുന്നത്. എട്ടാം ക്ലാസു വരെ പരീക്ഷകളില്ലാത്ത സ്കൂളാണിത്. കുട്ടികളുടെ അഭിരുചി തിരിച്ചറിയാന്‍ സ്വതന്ത്രമായി വിടും. ചില കുട്ടികള്‍ മുഴുവന്‍ സമയവും സംഗീതത്തില്‍ ചെലവഴിക്കും. ആ കുട്ടിക്ക് അതാണ് അഭിരുചിയെങ്കില്‍ സ്കൂള്‍ ആ വഴിക്ക് വിടും. സാക് തന്റെ ചരിത്രത്തിലുള്ള അഭിരുചി നേരത്തെ കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: