തൃശ്ശൂര്‍: ധര്‍മ്മ പ്രചാരണത്തിനായി ഏവരും മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്ന് സംബോധ് ഫൗïേഷന് അധ്യക്ഷന്‍ സ്വാമി അധ്യാത്മാനന്ദ സരസ്വതി. ആറാട്ടുപുഴ മുരളി ഓഡിറ്റോറിയത്തില്‍ (മൃഡാനന്ദ നഗര്‍) നടന്ന അഞ്ചാമത് ആറാട്ടുപുഴ ഹിന്ദുമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറാട്ടുപുഴ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം. മധു പതാക ഉയര്‍ത്തി. ചേറ്റുപുഴ അഭേദാനന്ദാശ്രമം മഠാധിപതി വിശ്വശ്വരാനന്ദ സ്വാമി ഭദ്രദീപം കൊളുത്തി. സ്വാഗതസംഘം ചെയര്മാന് ഡോ. പുത്തേഴത്ത് രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. സനാതന ധര്‍മ്മ പരിഷത്ത് രക്ഷാധികാരി പുരുഷോത്തമാനന്ദ സരസ്വതി സ്വാമി, ജനറല്‍ കണ്‍വീനര്‍ തേജസ്വരൂപാനന്ദ സരസ്വതി, ആറാട്ടുപുഴ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് എ.എ. കുമാരന്, കെ.ആര് സതീഷ് Â എന്നിവര്‍ സംസാരിച്ചു. Â
സമ്മേളനത്തിന്റെ ഭാഗമായുള്ള ഗൃഹനിര്‍മ്മാണ സഹായനിധിയുടെ സമര്‍പ്പണം അധ്യാത്മാനന്ദ സരസ്വതി സ്വാമി നിര്‍വഹിച്ചു. ‘ഹൈന്ദവരുടെ ദൈനംദിന ജീവിതചര്യകള്‍’ എന്ന വിഷയത്തില്‍ ഡോ. കാരുമാത്ര വിജയന് തന്ത്രികള്‍, ‘ധര്‍മ്മശാസ്ത്ര പഠനത്തിന്റെ ആവശ്യകത’ വിഷയത്തില്‍ ഒ.എസ്. സതീഷ് എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. സമാപന സമ്മേളനത്തില്‍ സ്വാമി മൃഡാനന്ദ സ്മാരക ആദ്ധ്യാത്മിക പുരസ്കാരം ജന്മഭൂമി മുന്‍ പത്രാധിപര്‍ പി. നാരായണന് സ്വാമി ചിദാനന്ദപുരി സമ്മാനിച്ചു. സ്വാമി പുരുഷോത്തമാനന്ദ സരസ്വതി അധ്യക്ഷനായി. കെ.പി. കൊച്ചുകൃഷ്ണ ഗണകന് സ്മാരക സംസ്കൃതസേവാ പുരസ്കാരം സംസ്കൃത ഭാഷാ പ്രചാരകന് അജിതന് വാര്യര്‍ക്ക് വിവേകാനന്ദ വേദിക് വിഷന്‍ അധ്യക്ഷ ഡോ. എം. ലക്ഷ്മികുമാരി സമ്മാനിച്ചു. സ്വാമി ചിദാനന്ദപുരി സമാപന സന്ദേശം നല്കി. സംസ്കൃതത്തില്‍ പിഎച്ച്ഡി നേടിയ കെ.സി. നിനയ്ക്ക് സംസ്കൃത പുരസ്കാരം നല്കി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: