ന്യൂദല്‍ഹി: വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കൂട്ടപ്പലായനത്തിന്റെ കൃത്യതയില്ലാത്ത കഥപറച്ചിലാണെന്നും ഇതില്‍ കഥാംശം കൂടി കലര്‍ന്നിട്ടുണ്ടെന്നും വിക്കിപീഡിയയുടെ വിമര്‍ശനം. ഇസ്ലാമിക തീവ്രവാദികളെ പേടിച്ച് കശ്മീരില്‍ നിന്നും കൂട്ടപ്പലായനം ചെയ്ത കശ്മീര്‍ പണ്ഡിറ്റുകളുടെ കഥയാണ് വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ്. എന്നാല്‍ ഈ കഥയില്‍ നിറയെ കൃത്യതയില്ലായ്മ ഉണ്ടെന്ന് വിക്കിപീഡിയ വിശേഷിപ്പിച്ചത് പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഈ സിനിമ കഥാംശം കൂടി കൂടിക്കലര്‍ന്ന കഥപറച്ചില്‍ ആണെന്നും വിക്കിപീഡിയ വിമര്‍ശിക്കുന്നു. Â
വിക്കിപീഡിയയുടെ വിവാദ പരാമര്‍ശം ഇതാണ്: “കശ്മീര്‍ ഫയല്‍സ് 1990ലെ കൂട്ടപ്പലായനത്തെയാണ് വംശഹത്യയായി ചിത്രീകരിച്ചിരിക്കുന്നത്. ഈയൊരു സങ്കല്പം കൃത്യമല്ലെന്ന് വ്യാപകമായി കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത് ഒരു ഗൂഢാലോചനാസിദ്ധാന്തത്തിന്റെ ഭാഗമാണെന്നും വിലയിരുത്തപ്പെടുന്നു.”
ഇതിനെതിരെ ശക്തമായി ആഞ്ഞടിച്ചാണ് വിവേക് അഗ്നി ഹോത്രി ട്വിറ്ററില്‍ കുറിച്ചത്: “പ്രിയ വിക്കിപീഡിയ, നിങ്ങള്‍ ഒരു കാര്യം കൂടി എഴുതാന്‍ മറന്നു…ഇത് ഇസ്ലാം വിദ്വേഷം (ഇസ്ലാമോഫോബിയ) നിറഞ്ഞ പ്രചാരണമാണ്…. സംഘി…അന്യാഭിപ്രായ വിരോധികള്‍…..തുടങ്ങിയവ…നിങ്ങളുടെ മതേതര വിശ്വാസ്യത നിങ്ങള്‍ കളഞ്ഞുകുളിച്ചു….വേഗം പോയി…ഇനിയും വെട്ടും തിരുത്തും വരുത്തൂ”
കശ്മീര്‍ ഫയല്‍സ് 50 ദിവസം Â സത്യത്തിന്റെ വിജയം എന്ന പേരില്‍ വിവേക് അഗ്നിഹോത്രി ആഘോഷിച്ചിരുന്നു. “ഇന്ന് കശ്മീര്‍ ഫയല്‍സ് തിയറ്ററില്‍ 50 ദിവസം തികച്ചു. ഇപ്പോള്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഇത് സത്യത്തിന്റെ വിജയമാണ്. ഇത് ജനങ്ങളുടെ സിനിമയാണ്. “- ഇതാണ് വിവേക് അഗ്നിഹോത്രി അന്ന് കുറിച്ചത്. അതിന് ശേഷമാണ് വിക്കിപീഡിയ കശ്മീര്‍ ഫയല്‍സ് കെട്ടുകഥ നിറഞ്ഞ ആഖ്യാനമാണെന്നും 1990ലെ കൂട്ടപ്പലായനത്തെ കശ്മീര്‍ ബ്രഹ്മണരുടെ വംശഹത്യയായി ചിത്രികരിച്ചത് വസ്തുതാവിരുദ്ധമാണെന്നും വിമര്‍ശിച്ചിരിക്കുന്നത്.
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: