കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെറുവത്തൂരിലെ നാരായണന് പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദ (17) ആണ് മരിച്ചത്. കാസര്‍കോട് ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ച 15 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഷവര്‍മ്മയിലെ പഴകിയ മയണൈസ് ആണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് കരുതുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര് ഇവിടെ നിന്ന് ഷവര്‍മ്മ കഴിച്ചിട്ടുണ്ടെന്നാണ് വിവരം. വയറിളക്കത്തെ തുടര്‍ന്ന് ഇന്നലെയാണ് നാല് പേര് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇന്ന് രാവിലെ 3 പേര്‍കൂടി പനിയും വയറിളക്കവും മൂലം ആശുപത്രിയില്‍ എത്തിതുടര്‍ന്ന് ഇതേകാരണം പറഞ്ഞ് നിരവധി പേര് ആശുപത്രിയിലെത്തുകയായിരുന്നു. കൂള്‍ബാര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പൂട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: