പൊന്‍കുന്നം: പഠനകാലയളവില്‍ എന്നും സാരഥിയാവുകയും, നല്ലകാര്യങ്ങള്‍ എല്ലാം സംഭവിച്ചപ്പോള്‍ കൂടെയുണ്ടാവുകയും ചെയ്തു പൊന്‍കുന്നം ഡിപ്പോയിലെ ആര്.എന്‍.സി 816 എന്ന ബസ്സിനെ തന്റെ വിവാഹത്തിനും ഒപ്പം കൂട്ടുകയാണ് തമ്പലക്കാട് എന്‍.എസ്.എസ് യു.പി സ്കൂളിലെ അധ്യാപകന് അഖില്‍ എസ്.നായര്‍. മെയ് രണ്ടിന് നടക്കാന്‍ പോകുന്ന തന്റെ വിവാഹത്തിന് തന്റെ പ്രിയപ്പെട്ട ബസ്സ് ഉള്‍പ്പെടെ നാല് ബസ്സാണ് അഖില്‍ ബുക്ക് ചെയ്തിരിക്കുന്നത്.
അന്തീനാട് പൊട്ടാനാനിക്കല് സുദര്ശന് നായരുടെയും, രമാദേവിയുടെയും മകള്‍ സുചിത്രയാണ് അഖിലിന്റെ വധു. അഖിലിന്റെ തീരുമാനത്തിനെ അച്ഛനമ്മമാരും സുചിത്രയുടെ അച്ഛനമ്മമാര്‍ക്കും സ്വീകാര്യമായിരുന്നു. വിവാഹശേഷം പ്രീയപ്പെട്ട ആര്.എന്‍.സി 816ലാണ് വധുവും വരനും വരന്റെ വീടായ ചിറക്കടവിലെ ചിറയ്ക്കല്പുതുവയല് വീട്ടിലേക്ക് എത്തുന്നത്.9600 രൂപയാണ് കെഎസ് ആര്‍ടിസിയില്‍ ബസ്സുകള്‍ക്കായി അരുണ്‍ അടച്ചിരിക്കുന്നത്.
പഠനകാലയളവില്‍ തുടങ്ങിയതാണ് ഈ ബസ്സിനോടുളള സ്നേഹം,അന്ന് കളിയിക്കാവിള റൂട്ടിലും, ആലപ്പുഴ റൂട്ടിലുമായിരുന്നു ബസ്സ് സര്‍വീസ് നടത്തിയിരുന്നത്.പിന്നീട് ചെങ്ങന്നൂര്‍ തന്ത്രവിദ്യാപൂഠത്തിലെ അധ്യയന കാലയളവിലും പൊന്കുന്നത്തുനിന്ന് ഈ ബസ്സിലായിരുന്നു യാത്ര, പിന്നീട് തമ്പലക്കാട് സ്കൂളില്‍ ജോലികിട്ടിയപ്പോളും, ആദ്യ ശമ്പളം അക്കൗണ്ടില്‍ എത്തിയതിന്റെ സന്ദേശം ലഭിച്ചപ്പോഴും യാത്ര ഈ ബസ്സില്‍. പാലാ ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്കൃത കോളേജില്‍ നിന്ന് ടി.ടി.സിയും തിരുപ്പതി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദവും നേടിയതിന് ശേഷം ചിറക്കടവ് യു.പി സ്കൂള്‍, പളളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. പിന്നീടാണ് തമ്പലക്കാട് സ്കൂളില്‍ സ്ഥിരനിയമനം ലഭിച്ചത്.
ജീവിതത്തില്‍ സുരക്ഷിതമായ ഇടങ്ങളെല്ലാം സമ്മാനിച്ചത് വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തിയ ഈ ബസിലെ പതിവുയാത്രകളിലെ ഊര്‍ജവും ബന്ധങ്ങളുമാണെന്നാണ് അഖിലിന്റെ പക്ഷം. കേരള ഹിന്ദുമത പാഠശാല അധ്യാപക പരിഷത് സംസ്ഥാനസമിതിയംഗം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വേദാന്ത പാഠശാല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗം, മുണ്ടക്കയം ഗ്രൂപ്പ് കോ-ഓര്‍ഡിനേറ്റര്‍, കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ അക്കാദമിക് സംസ്കൃത കൗണ്‍സില്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: