ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേഡും തമ്മിലുളള കേസുമായി ബന്ധപ്പെട്ട് വിചാരണ ലാസ് വേഗസിലെ കോടതിയില്‍ നടക്കുകയാണ്.ആംബര്‍ ഹേഡിനെതിരായി ഇപ്പോള്‍ ഒരു ഭീമഹര്‍ജി എത്തിയിരിക്കുകയാണ്.ഹേഡ് നായികയാകുന്ന അക്വാമാന്‍ 2 എന്ന ചിത്രത്തില്‍ നിന്ന് അവരെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
രണ്ട് മില്യണ്‍ പേരാണ് ഹര്‍ജിയില്‍ ഒപ്പ് വെച്ചിരിക്കുന്നത്.ചേഞ്ച് ഡോട്ട് ഓ.ആര്‍.ജി എന്ന വെബ് സൈറ്റ് വഴിയാണ് ഡിജിറ്റല്‍ ഒപ്പ് ശേഖരണം നടക്കുന്നത്.ഹേഡുമായുളള കേസ് നടക്കുന്നതുകൊണ്ട് ജോണി ഡെപ്പിനെ പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ എന്ന ചിത്രത്തിന്റെ അഞ്ചാംഭാഗത്തില്‍ നിന്ന് ഡിസ്‌നി ഒഴിവാക്കിയിരുന്നു.ക്യാപ്റ്റന്‍ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ മാറ്റിയതായി അദ്ദേഹം കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
ഇതോടെയാണ് ഹേഡിനെ അക്വാമാന്‍ 2വില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭീമഹര്‍ജി ഒരുങ്ങുന്നത്.ഹേഡ് തനിക്ക് നേരെ ഗാര്‍ഹിക പീഡനം നടത്തുന്നു എന്നാണ് ജോണി ഡെപ്പ് ഹര്‍ജിയില്‍ പറയുന്നത്.അതോടൊപ്പം പങ്കാളിയായ ടാസ്യ വാന്‍ റീയെ പീഡിപ്പിച്ച കേസില്‍ 2009ല്‍ ആംബര്‍ ഹേഡിനെ അറസ്റ്റ് ചെയ്തിരുന്നു.മേരാ രാജകുമാരിയായാണ് ആംബര്‍ ഹേഡ് അക്വാമാനില്‍ അഭിനയിക്കുന്നത്.2018ല്‍ ഹേഡ് ജോണി ഡെപ്പിന് നേരേ ഗാര്‍ഹിക പീഡനം ആരോപിച്ചിരുന്നു.എന്നാല്‍ ഇത് തന്റെ സിനിമ ജീവിതം തകര്‍ത്തു എന്ന് കാണിച്ച് ഡെപ്പ് 50 ദശലക്ഷം ഡോളറിന്റെ മാനനഷ്ടകേസ് ഫയല്‍ ചെയ്തിരുന്നു.2015ലാണ് ജോണി ഡെപ്പും, ആംബര്‍ ഹേഡും വിവാഹിതരായത്, 2017ല്‍ ബന്ധം പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: