കൊച്ചി : കോടികളുടെ മണി ചെയിന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവിന്റേതെന്ന് വെളിപ്പെടുത്തല്‍. മുന്‍ മന്ത്രിയുടെ ബന്ധുവിന് കൂടി പങ്കാളിത്തമുള്ള ‘ക്രൗഡ് വണ്‍’ എന്ന കമ്പനിയുടെ പേരിലാണ് ഇവര്‍ നിക്ഷേപ തട്ടിപ്പ് നടത്തിയത്. കേസില്‍ രണ്ട് പേര് പിടിയിലായതോടെയാണ് ഇക്കാര്യം പുറത്തുവന്നത്.
എറണാകുളം സ്വദേശികളായ ബെര്‍സണ്‍, ജോഷി എന്നിവരാണ് പിടിയിലായത്. വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2019ല്‍ യുഎഇയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണെന്ന് പറഞ്ഞാണ് ഇവര്‍ നിക്ഷേപകരില്‍ നിന്നും പണം തട്ടിയിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷമാണ് ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് അറിഞ്ഞത്.
തുടര്‍ന്ന് പണം തട്ടിപ്പിനെതിരെ 2020ല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയും പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. നിക്ഷേപത്തട്ടിപ്പില്‍ സന്തോഷിന് പ്രധാന പങ്കുണ്ട്. ഈ സ്വാധീനത്തിന് പുറത്താണ് കോടികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നും പരാതിക്കാരന് ജന്മഭൂമിയോട് പറഞ്ഞു.
സ്വീഡന് സ്വദേശിയാണ് കമ്പനിയുടെ ഉടമയെന്ന് പ്രതികള്‍ പറയുന്നുണ്ടെങ്കിലും പണമിടപാടുകളില്‍ പലതും കേരളത്തില്‍ വെച്ചാണ് നടന്നിട്ടുള്ളത്. ഇത്തരത്തില്‍ ലഭിച്ച പണം മുഴുവന്‍ കമ്പനി ബിറ്റ്കോയിനിലേക്ക് മാറ്റുകയും ഇവരുടെ ആഢംബര ജീവിതത്തിനായി പണം ചെലവഴിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: