തിരുവനന്തപുരം : കണ്ണൂര്‍, കേരള സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുത്തേ മതിയാവൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ചോദ്യം ആവര്‍ത്തിച്ചത് കഴിവ് കേടാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന് നിവേദനം നല്‍കിയിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
സര്‍വ്വകലാശാലകളിലെ ചോദ്യ പേപ്പറുകളില്‍ മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ തന്നെ അതേപടി ആവര്‍ത്തിച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുണ്ടായ കഴിവുകേടാണ്. ആരെങ്കിലും അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവൂ. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ച്ചയിലാണെന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍, കേരളാ സര്‍വകലാശാലകളിലെ ചോദ്യപേപ്പര്‍ തയാറാക്കുന്നതിലെ വീഴ്ച്ചയില്‍ നടപടി ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. സര്‍വ്വകലാശാല പഠന ബോര്‍ഡ് ചെയര്മാന്മാര് നല്കുന്ന പാനലില്‍ നിന്നാണ് ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ പരീക്ഷാ കണ്ട്രോളര് അധ്യാപകനെ നിയമിക്കുന്നത്. ചോദ്യകര്‍ത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് (പഠന ബോര്‍ഡ്) ചെയര്‍മാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അതില്‍ ഒരു ചോദ്യപേപ്പര്‍ ആണ് പരീക്ഷ കണ്ട്രോളര് പരീക്ഷ ആവശ്യത്തിന് ഉപയോഗിക്കുന്നത്.
മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുതിയ ചോദ്യകര്‍ത്താവും, അത് പരിശോധിച്ച പഠന ബോര്‍ഡിന്റെ ചെയര്‍മാനും ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയിട്ടുണ്ട്. ഇത് വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷത്തിനും സര്‍വകലാശാലയ്ക്ക് അധിക ചെലവിനും കാരണമാവുന്നുണ്ടെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: