തിരുവനന്തപുരം: കെ റെയില്‍ സമരക്കാരില്‍ ഒരാളെ കഴിഞ്ഞ ദിവസം ബൂട്ട് കൊണ്ട് ചവിട്ടിയ പൊലീസുകാരന് സിപിഒ ഷബീര്‍. മൃഗീയ സ്വഭാവമുള്ള ഈ പൊലീസുകാരന് മുന്‍പ് അഞ്ച് തവണ സസ്പെന്ഷന് കിട്ടിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. കഴക്കൂട്ടത്ത് കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടയുന്നതിനിടെയാണ് മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരനായ ഷബീര്‍ സമരക്കാരില്‍ ഒരാളെ ചവിട്ടിയത്. പൊലീസുകാരനെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
ഇദ്ദേഹത്തിനെതിരെ മിക്കവാറും കെറെയില്‍ സമരക്കാരനെ ബൂട്ടിട്ട് ചവുട്ടിയതിന് ശിക്ഷാ നടപടിയുണ്ടാകുമെന്ന് കരുതുന്നു. ഇതിന് മുന്‍പ് അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ കയറിപ്പിടിച്ചതിനാണ് ഷബീറിനെ സസ്പെന്റ് ചെയ്തത്.
ആക്രമണസ്വഭാവം ഷബീറിന്റെ സ്ഥിരം ദുശ്ശീലമാണെന്ന് സര്‍വ്വീസിലുള്ള സഹപ്രവര്‍ത്തകര്‍ പറയുന്നു. 2011ല്‍ കേബിള്‍ ടിവി കണക്ഷന്റെ തുക പിരിക്കാനെത്തിയ ആളെ ഷബീര്‍ ആക്രമിച്ചിരുന്നു. ഇതില്‍ ഷബീറിനെതിരെ കേസ് എടുത്തിട്ടുണ്ട്.
സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരാളെ ആക്രമിച്ചതിന്റെ പേരിലും ഷബീറിനെതിരെ കേസുണ്ട്. മെഡിക്കല്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ ഒരു അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തിലും ഷബീറിനെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: