മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണിലെ ആദ്യ വിവാദവുമായി ഡല്‍ദി ക്യാപിറ്റല്‍സ്.ഇന്നലെ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തിലാണ് അമ്പയര്‍ നോബോള്‍ വിളിക്കാത്തതിനെ ചൊല്ലി വിവാദം ഉണ്ടായത്.മത്സരത്തിന്റെ അവസാന ഓവറില്‍ രാജസ്ഥാന്‍ താരം ഓബാദ് മക്കോയ് എറിഞ്ഞ പന്ത് അമ്പയര്‍ നോബോള്‍ വിളിച്ചില്ല. ഇതോടെ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് ക്ര്ിസില്‍ ഉണ്ടായിരുന്ന ബാറ്റ്‌സ്മാന്‍മാരായ റോവ്മന്‍ പവലിനോടും, കുല്‍ദീപ് യാദവിനോടും ഗ്രൗണ്ടില്‍ നിന്ന് മടങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ തിരിച്ച് വരാന്‍ കൂട്ടാക്കിയില്ല. ഇതൊടോപ്പം ടീമിന്റെ സഹപരിശീലകനായ പ്രവീണ്‍ ആംറെയെ മൈതാനത്തേക്ക് പറഞ്ഞ് വിട്ടത് കൂടുതല്‍ വിവാദത്തിന് കാരണമായി. ഈ സീസണില ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രാജസ്ഥാന്‍ ഇന്നലെ നേടിയത്. എന്നാല്‍ ഡല്‍ഹിയും ഒപ്പത്തിന് എത്തി. അവസാന ഓവറില്‍ 36 റണ്‍സ് വേണമായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍.ആ്ദ്യ മൂന്ന് പന്തിലും ആക്രമിച്ച് കളിച്ച പവല്‍ മൂന്ന് പന്തില്‍ മൂന്ന് സിക്‌സര്‍ പായിച്ചു.എന്നാല്‍ ഇതില്‍ മൂന്നാമത്തെ പന്തിന്റെ ഉയരമായിരുന്നു പ്രശ്‌നം.നോബോളിനായി പവലും, ഒപ്പം കുല്‍ദീപും ഫീല്‍ഡ് അമ്പയര്‍മാരായ നിതിന്‍ മോനോനോടും, നിഖില്‍ പട്‌വര്‍്ദധയോടും അപ്പീല്‍ ചെയ്തു.നോബോള്‍ വിളിക്കാനോ ,തേര്‍ഡ് അമ്പയറിലേക്ക് വിടാനോ തയ്യാറായില്ല. ഇതോടെ ഋഷഭ് പന്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി താരങ്ങള്‍ ഗ്രൗണ്ടിന് പുറത്ത് പ്രതിഷേധിച്ചു.സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബൗണ്ടറി ലൈനിന് അരികിലേക്ക് വന്ന ഋഷഭ് പന്ത് അമ്പയറോട് കയര്‍ക്കുകയും ചെയ്യുന്നുണ്ട്.കൂടാതെ പരിശീലകനെ ഗ്രൗണ്ടിലേക്ക് അമ്പയറുമായി സംസാരിക്കാന്‍ വിടുകയും ചെയ്യുന്നുണ്ട്.മത്സരത്തിനിടെ പരിശീലകനെ ഗ്രൗണ്ടിലേക്ക് വിടരുതെന്നാണ് ചട്ടം.വിവാദത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. ആദ്യ മൂന്ന് പന്തില്‍ സിക്‌സര്‍ പായിച്ച പവല്‍ പക്ഷെ വിവാദത്തിന് ശേഷം തളര്‍ന്നു. ബക്കിയുണ്ടായിരുന്ന മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. പവലിന്റെ വിക്കറ്റും ഓബാദ് മക്കോയ്്ക്ക് ലഭിച്ചു. അതോടെ 15 റണ്‍സിന് ഡല്‍ഹി പരാജയപ്പെട്ടു.സമ്മര്‍ദ്ദത്തെ ഒഴിവാക്കന്‍ രാജസ്ഥാന് ധാരളം സയമം കിട്ടി.അത് നന്നായി വിനിയോഗിക്കാന്‍ മക്കോയ്‌ക്ക് സാധിച്ചു.പരിശീലകനെ ഗ്രൗണ്ടിലേക്ക് അയക്കാന്‍ പാടില്ലയിരുന്നുവെന്നും, സാഹചര്യമാണ് തന്നെകൊണ്ട് അത് ചെയ്യിച്ചതെന്നും ഋഷഭ് പന്ത് മത്സരത്തിന് ശേഷം പറഞ്ഞു.പന്തിന്റെ നടപടിയില്‍ അധികൃതര്‍ നടപടി സ്വീകരിച്ചേക്കാന്‍ സാധ്യത ഉണ്ട്. ഋഷഭ് പന്തിന്റെ പ്രകടനം കണ്ട പലരും മുന്‍പ് ധോണി ഗ്രൗണ്ടിലേക്കിറങ്ങി വിവാദമായതിനെ ഓര്‍മ്മിപ്പിച്ചതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: