തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി എത്തിയതിനെ തുടര്‍ന്ന് പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി.ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലന്‍സ് ഡയറക്ടറെയും ജയില്‍ മേധാവിയെയും ട്രാന്‍സ്പോര്‍ട് കമ്മീഷണറെയും മാറ്റി. ഇ കെ നായനാരുടെ കാലത്തും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന ശശിയാണ് അന്ന് പോലീസ് ഭരണം നടത്തിയിരുന്നത്. പോലീസിന്റെ നിയന്ത്രണം വീണ്ടും കൈക്കലാക്കുന്നതിന്റെ സൂചനയാണ് സ്ഥലംമാറ്റം.
നടിയെ ആക്രമിച്ച കേസും, ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ യുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്‍ നീക്കത്തെ തുടര്‍ന്നുള്ള പരാതികളാണ് െ്രെകം ബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. ജയില്‍ മേധാവി സ്ഥാനത്ത് നിന്ന് മാറുന്ന ഷെയ്ക്ക് ധര്‍വേസ് സാഹിബാണ് പുതിയക്രൈം ബ്രാഞ്ച് മേധാവി.എസ് ശ്രീജിത്തിനെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി നിയമിച്ചു.
വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിന് തച്ചങ്കരി പരാതി നല്‍കിയിരുന്നു. പ്രമുഖ സ്വര്‍ണാഭരണ ശാലയില്‍ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നല്‍കിയെന്ന പരാതിയും വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം. ട്രാന്‍സ്പോര്‍ട് കമ്മീഷണറായിരുന്ന എം ആര് അജിത് കുമാര്‍ വിജിലന്‍സ് മേധാവിയാകും. സുദേഷ് കുമാര്‍ ജയില്‍ മേധാവിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: