ടി എന്‍ രാജന്
പാലാ: പ്രൗഢവും ഭക്തിനിര്‍ഭരവുമായ ശോഭായാത്രയോടെ 29-ാമത് മീനച്ചില്‍ നദീതട ഹിന്ദു മഹാസംഗമത്തിന് അവേശകരമായ തുടക്കം. ളാലം മഹാദേവക്ഷേത്രസന്നിധിയില്നിന്നാരംഭിച്ച ശോഭായാത്രയ്ക്ക് വാദ്യമേളങ്ങള്‍, നാടന്‍ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, ഭജന സംഘങ്ങള്‍ എന്നിവ മോടി കൂട്ടി.
നഗരത്തെ കുങ്കുമശോഭയണിയിച്ച് ആബാലവൃദ്ധം ജനങ്ങള്‍ ശോഭായാത്രയില്‍ പങ്കെടുത്തു. മീനച്ചില്‍ ഹിന്ദു മഹാസംഗമം 29 വര്‍ഷം പൂര്‍ത്തിയാക്കിയതിനെ പ്രതിനിധീകരിച്ച് 29 കാവി പതാകകള്‍ വഹിച്ചു കൊണ്ട് വിവിധ ഹൈന്ദവ സമുദായ നേതാക്കളും ഹിന്ദു മഹാസംഗമം ഭാരവാഹികളായ ഡോ. എന്‍.കെ.മഹാദേവന്, അഡ്വ. രാജേഷ് പല്ലാട്ട്, റെജി കുന്നനാംകുഴി, അഡ്വ.ജി. അനീഷ്, മുതിര്‍ന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ ശോഭായാത്രയെ മുന്നില്‍നിന്ന് നയിച്ചു.
സംഗമ വേദിയായ വെള്ളാപ്പാട് ഭഗവതിക്ഷേത്ര സങ്കേതത്തിലെ രാമകൃഷ്ണാനന്ദ സ്വാമി നഗറില്‍ ശോഭായാത്ര എത്തിയതോടെ സ്വാഗതസംഘം രക്ഷാധികാരി സ്വാമി സ്വപ്രഭാനന്ദ മഹാരാജ് സംഗമ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി ഹിന്ദു മഹാസംഗമം ഉദ്ഘാടനം ചെയ്തു.
ഹിന്ദു മഹാസംഗമത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അന്തരിച്ച കെ.എന്‍. രാധാകൃഷ്ണന് ഏഴാച്ചേരിയില്‍ സേവാഭാരതി നിര്‍മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ ദാനവും സ്വാമി നിര്‍വ്വഹിച്ചു. സ്വാഗത സംഘം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് അധ്യക്ഷനായി.
സ്വാമി സ്വപ്രഭാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി ഡോ.എന്‍.കെ. മഹാദേവന്, ജന.സെക്രട്ടറി അഡ്വ.ജി. അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: