.ബ്രാംപ്ടണ്‍ : ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ വിഷു ദിനത്തോടനുബന്ധിച്ചു വിപുലമായ ആഘോഷങ്ങള്‍ നടന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറ്റിയതിനു ശേഷമുള്ള ആദ്യത്തെ ഉത്സവം ആയതിനാല്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ആണ് വിഷു ദിനമായ ഏപ്രില്‍ 14 ന് ഗുരുവായൂരപ്പനെ കണി കാണാനും അനുഗ്രഹം തേടാനും ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.. വിഷുദിനത്തില്‍ ക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയുമായ കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി വിഷുക്കൈനീട്ടം നല്കി.
വിഷുവിനോട് അനുബന്ധിച്ചു ,രണ്ടു ദിവസങ്ങളിലായി വിവിധ കലാപരിപാടികളും നടന്നു
കഴിഞ്ഞ രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്നിരുന്ന പ്രതിഷ്ഠാദിന ആഘോഷങ്ങളും. ഉത്സവവും ഈ വര്‍ഷം അതി ഗംഭീരമായി ആഘോഷിക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
അതിനു മുന്നോടിയായി, ഭക്തരുടെ വീടുകളിലേക്ക് പറ എഴുന്നെള്ളിപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനേഴാം തീയതി രാവിലെ പറയെടുപ്പിനോടനുബന്ധിച്ചുള്ള പറ പുറപ്പാട് നടന്നു.
ക്ഷേത്രത്തില്‍ പൂജിച്ച കോലവും പറയും നെല്ലും വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിയ ഭക്തര്‍ ഏറ്റുവാങ്ങി. മെയ്,ജൂണ്‍ മാസങ്ങളില്‍ നേരത്തെ ബുക്ക് ചെയ്ത വീടുകളിലേക്ക് പറയെടുപ്പ് നടത്തുവാന്‍ ആണ് തീരുമാനിച്ചിട്ടുള്ളത്. അതിന്നു മുന്നോടിയായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: