കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണം തുടരാമെന്ന് പ്രത്യേക സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം തുടരാം. ഒപ്പം കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.
കേസില്‍ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തിന് കൂടുതല്‍ സമയം അനുവദിക്കരുത്. ഒരു വീട്ടില്‍ ഇരുന്ന് ആലോചിച്ചാല്‍ അത് ഗൂഢാലോചന ആകില്ല. തുടരന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കുന്നതിനായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൂടുതല്‍ സമയം ചോദിക്കുന്നതെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചെങ്കിലും ഇത് റദ്ദാക്കുന്നുവെന്ന് ഒറ്റവാക്കില്‍ അറിയിച്ച് ഹൈക്കോടതി തള്ളുകയായിരുന്നു.
ഈ കേസ് നടിയെ ആക്രമിച്ച കേസിന്റെ ഭാവിയേയും ബാധിക്കുന്നതാണ്. അതിനാല്‍ കേസ് റദ്ദാക്കുന്നില്ലെങ്കില്‍ കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി തള്ളിയിട്ടുണ്ട്.
അതേസമയം ഹര്‍ജിയിലെ വിധി പ്രതീക്ഷിച്ചതാണെന്ന് കേസിലെ കോടതിയുടെ വിധി പ്രതീക്ഷിച്ചതാണ്. താന്‍ കോടതിയില്‍ നല്കിയ തെളിവുകള്‍ കോടതി സ്വീകരിച്ചു. തന്റെ വിശ്വാസ്യതയാണ് ഇതോടെ തിരിച്ചു കിട്ടിയത്. ദിലീപിന്റെ ശബ്ദരേഖ പുറത്തുവന്നത് ടീസര്‍ മാത്രമാണ്. ദിലീപിനെതിരെ പരാതി നല്‍കിയതിന് ശേഷമാണ് തനിതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിന് മുമ്പ് പെറ്റി കേസില്‍ പോലും താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഇവര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും ഹാജരായിക്കോളാം എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ആലുവ പോലീസ് ക്ലബ്ബില്‍ എത്താന്‍ വീണ്ടും നോട്ടീസ് നല്‍കുകയായിരുന്നു. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: