തൃശ്ശൂർ: വെങ്ങിണിശ്ശേരിയിൽ ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ലോറിയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ വശം പൂർണമായും തകർന്നതോടെ ഇത് ഉപേക്ഷിച്ച് യാത്രക്കാർ കടന്നു കളയുകയായിരുന്നു.
നാല് പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ പിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. വിഷയത്തിൽ ദുരൂഹത കണ്ടെത്തി, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധാകരൻ ആവശ്യപ്പെട്ടു. ഭീകരവാദികൾ അഴിഞ്ഞാടുന്ന കേരളത്തിൽ നിസ്സംഗത പാലിച്ച് തീവ്രവാദികൾക്ക് ഒത്താശ ചെയ്യുന്ന കേരള പോലീസ് ഇവിടെയും കുറ്റവാളികളെ സംരക്ഷിക്കും എന്നതിൽ സംശയമില്ല. അതിനാൽ ഈ സംഭവം എൻഐഎ അന്വേഷിക്കണം.
മലപ്പുറം രജിസ്ടേഷൻ കാർ എവിടേക്കാണ് പോകുന്നത്, ആരായിരുന്നു അവരുടെ ലക്ഷ്യം, കൊലപാതകമാണോ അതോ സ്ഫോടനമായിരുന്നോ എന്ന് അ റിയാൻ താത്പര്യമുണ്ട്. തീവ്രവാദ പ്രവർത്തനവും, മതഭീകരവാദവും നിയന്ത്രിക്കാനാവാത്തവിധം വളരുന്ന കേരളത്തിൽ ഹിന്ദു സംഘടനാ പ്രവർത്തകർ ആസൂത്രിതമായി കൊലചെയ്യപ്പെടുമ്പോൾ സർക്കാരും, പോലീസും ഭീകരവാദികളെ സംരക്ഷിച്ച് ഭീകര പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പി.സുധാകരൻ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: